ഇലോണ്‍ മസ്‌കിന്‌റെ സ്‌പെയിസ് എക്‌സ് സ്റ്റാര്‍ഷിപ്പ് റോക്കറ്റ് പൊട്ടിത്തെറിച്ചു; വീഡിയോ

ലോകത്തിലെ ഏറ്റവും വലുതും കരുത്തുറ്റതുമായ സ്‌പെയിസ് എക്‌സ് സ്റ്റാര്‍ഷിപ്പ് റോക്കറ്റ് വിക്ഷേപണം കഴിഞ്ഞ് മിനിറ്റുകള്‍ക്കുള്ളില്‍ പൊട്ടിത്തെറിച്ചു. അമേരിക്കയിലെ ടെക്‌സാസില്‍ വച്ചായിരിന്നു വിക്ഷേപണം. പ്രശറൈസേഷന്‍ പ്രശ്‌നം ചൂണ്ടിക്കാട്ടി ദിവസങ്ങള്‍ക്ക് മുമ്പ് നടത്താനിരുന്ന വിക്ഷേപണം  ഇന്നത്തേക്ക്  മാറ്റുകയായിരിന്നു. വിക്ഷേപണത്തിനു പിന്നാലെ വേഗത കൈവരിച്ചെങ്കിലും മിനിറ്റുകള്‍ക്കുള്ളില്‍ തകരുകയായിരിന്നു.

“>

ഇന്ന് നടത്തിയ പരീക്ഷണം ദൂരങ്ങള്‍ താണ്ടിയില്ലെങ്കിലും വിക്ഷേപണം വിജയമെന്നാണ് ഇലോണ്‍ മസ്ക് പ്രതികരിച്ചത്. ഇത്തവണത്തെ വിക്ഷേപണത്തില്‍ നിന്ന് മാസങ്ങള്‍ക്കുള്ളില്‍ നടക്കാനിരിക്കുന്ന വിക്ഷേപണങ്ങള്‍ക്കായി നിരവധി കാര്യങ്ങള്‍  പഠിക്കാന്‍ ക‍ഴിഞ്ഞെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

മനുഷ്യരെയും മറ്റു വസ്തുക്കളെയും വഹിച്ച് ഭൂമിയുടെ ഉപരിതലത്തിലും  ചന്ദ്രനിലും അതിനപ്പുറവും സഞ്ചരിക്കാന്‍ ക‍ഴിയുന്നതാണ് സ്റ്റാര്‍ഷിപ്പ്. പേടകം പുനരുപയോഗിക്കാനും ക‍ഴിയും. പുനരുപയോഗം സാധ്യമായ 150 മെട്രിക് ടണ്‍ ഇന്ധനവും ഈ പേടകത്തിന് വഹിക്കാന്‍ സാധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News