സ്‌പേഡക്‌സ് ദൗത്യം; ഉപഗ്രഹങ്ങളെ മൂന്നു മീറ്ററോളം അടുത്തെത്തിച്ച ശേഷം സുരക്ഷിത അകലത്തിലാക്കി

സ്‌പേഡക്‌സ് ദൗത്യത്തിന്റെ ഭാഗമായുള്ള ഡോക്കിംഗ് പരീക്ഷണത്തിന് മുമ്പ് ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍, സ്‌പേഡക്‌സ് സാറ്റ്‌ലൈറ്റുകളായ ചേസര്‍, ടാര്‍ഗറ്റ് എന്നിവയെ ഞായറാഴ്ച രാവിലെ മൂന്നു മീറ്ററോളം അടുത്തെത്തിച്ചു. പിന്നാലെ സ്‌പേസ് ക്രാഫ്റ്റുകളെ സുരക്ഷിതമായ അകലങ്ങളിലെത്തിക്കുകയും ചെയ്തു. നിലവിലെ സാഹചര്യം പൂര്‍ണമായും മനസിലാക്കിയ ശേഷം ഡോക്കിംഗ് പ്രക്രിയ നടത്തുമെന്നും ഐഎസ്ആര്‍ഒ എക്‌സ് പോസ്റ്റിലൂടെ അറിയിച്ചു. നിലവില്‍ ഇരു സാറ്റ്‌ലൈറ്റുകളും മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്.

ALSO READ: അങ്കമാലി അതിരൂപതയിലെ പ്രതിഷേധം; ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഇന്ന് സമവായ ചര്‍ച്ച നടക്കും

പേടകങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തില്‍വച്ച് കൂട്ടിയോജിപ്പിക്കുന്ന ‘ഡോക്കിങ്’ പരീക്ഷണം നടക്കുന്ന തീയതിയും സമയവും ഇനിയും വ്യക്തമായിട്ടില്ല. ഡിസംബര്‍ 30നാണു സ്‌പേഡെക്‌സ് പരീഷണത്തിനുള്ള 2 ചെറുഉപഗ്രഹങ്ങളെ ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി സി-60 ഭ്രമണപഥത്തിലെത്തിച്ചത്. തുടര്‍ന്ന് ജനുവരി 7ന് ഡോക്കിങ് പരീക്ഷണം നടക്കുമെന്നു കരുതിയെങ്കിലും സാങ്കേതിക പ്രശ്‌നങ്ങള്‍ തടസം സൃഷ്ടിച്ചു.

ALSO READ: : അച്ഛനെ മകന്‍ സ്ലാബിട്ട് മൂടിയ സംഭവം; കലക്ടറുടെ നടപടി ഇന്നുണ്ടായേക്കും

പേടകങ്ങളെ ബഹിരാകാശത്തുവച്ചു കൂട്ടിയോജിപ്പിക്കുന്നതിലും വേര്‍പെടുത്തുന്നതിലും വിജയിച്ചാല്‍ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങളാണ് ഈ നേട്ടം കൈവരിച്ച മറ്റു രാജ്യങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News