‘സിൽക്ക് സ്മിത അന്നൊരു പ്രത്യേക സ്വഭാവമായിരുന്നു, ഡിപ്രഷനിലായിരുന്നു’: രണ്ടുവർഷം കഴിഞ്ഞപ്പോൾ ആത്മഹത്യ: സ്ഫടികം ജോർജ്

സ്ഫടികം സിനിമ ഷൂട്ട് ചെയ്യുമ്പോൾ സിൽക്ക് സ്മിത ഡിപ്രെഷനിലൂടെ കടന്നു പോവുകയായിരുന്നുവെന്ന് നടൻ സ്ഫടികം ജോർജ്. അന്ന് ആരോടും മിണ്ടാത്ത പ്രകൃതം ആയിരുന്നു അവരെന്നും, അവർ അങ്ങനെ ആരുമായിട്ടും സംസാരിക്കില്ലെന്നും പ്രമുഖ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സ്ഫടികം ജോർജ് പറഞ്ഞു.

ALSO READ: മിത്ത് വിവാദത്തില്‍ നിലപാട് മയപ്പെടുത്തി എന്‍ എസ് എസ്

സ്ഫടികം ജോർജിന്റെ വാക്കുകൾ

സിൽക്ക് സ്മിത വളരെ സീരിയസ് ആയിട്ടുള്ള ഒരാളായിരുന്നു. ആരോടും മിണ്ടാത്ത പ്രകൃതം ആയിരുന്നു. പുള്ളിക്കാരി അല്പം മൂഡ് ഓഫ് പോലെ ആയിരുന്നു എന്നാണ് എനിക്ക് തോന്നിയത്. ഞാൻ പോലും സംസാരിച്ചിട്ടില്ല. അവർ അങ്ങനെ ആരുമായിട്ടും സംസാരിക്കില്ല.

ALSO READ:സഞ്ജു ആറാം നമ്പറില്‍ തുടരാന്‍ സാധ്യതയെന്ന് ആകാശ് ചോപ്ര

അവർ വരും സ്വന്തം സീൻ അഭിനയിക്കും പിന്നെ പോയിരിക്കും. സംവിധായകൻ പറയുന്നതൊക്കെ കേൾക്കും, ഓക്കേ സാർ എന്ന് പറഞ്ഞ് തലയാട്ടും, പോകും. അല്ലാതെ ആരുമായിട്ടും അധികം സൗഹൃദപരമായി ഇടപെട്ട് കണ്ടിട്ടില്ല. അന്നൊരു പ്രത്യേക സ്വഭാവമായിരുന്നു. ഒരു പ്രത്യേക മൈൻഡിൽ ആയിരുന്നു അവർ.

ALSO READ: ‘തോക്ക് കിട്ടിയില്ല’,യൂട്യൂബറുടെ വീട് കയറി ആക്രമിച്ചെന്ന കേസിൽ നടൻ ബാലയുടെ വീട്ടിൽ പൊലീസെത്തി

സ്‌ഫടികം കഴിഞ്ഞ് അധിക നാൾ ഉണ്ടായിരുന്നില്ല, രണ്ട് വർഷത്തിന് ശേഷം അവർ ആത്മഹത്യ ചെയ്തു. ആ സമയത്ത് അവർ എന്തോ ഡിപ്രെഷനിലൂടെയാണ് കടന്ന് പോയത്. അതുകൊണ്ട്തന്നെ ഒട്ടും ഫ്രണ്ട്‌ലി ആയിരുന്നില്ല. സെറ്റിൽ ആരോടും മിണ്ടിയിരുന്നുമില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News