യൂറോകപ്പ് ഫുട്ബാളിൽ ഇന്ന് കലാശപ്പോരാട്ടം. സ്പെയിനും ഇംഗ്ളണ്ടും തമ്മിലാണ് പോരാട്ടം. തിങ്കളാഴ്ച പുലർച്ചെ 12.30 നാണ് മത്സരം. പുൽമൈതാനങ്ങളുടെ പച്ചയിൽ ചുവന്ന സ്പാനിഷ് പൂക്കൾ. സ്വപ്നങ്ങളുടെ കാറ്റ് നിറച്ച പന്തിനെ തലോടാൻ ഇംഗ്ലീഷ് പട. ജേതാക്കളിലേക്കുള്ള ദൂരം ഇതാ അരികെ. പുത്തൻ താരോദയങ്ങളുടേതാണ് സ്പെയിൻ. ലമിൻ യാമിൻ, നിക്കോ വില്യംസ്, ഡാനി ഓൾമോ. സ്പാനിഷ് പട ഒരു പാടുണ്ട്. ആക്രമണം മുഖ മുദ്ര. എല്ലാ മത്സരങ്ങളും ജയിച്ചു.
ജർമനി, ഇറ്റലി, ഫ്രാൻസ്, ക്രോയേഷ്യ, വീണത് വമ്പന്മാർ. ഒരു കുഞ്ഞരുവി പോലെ തുടങ്ങി, വിജയത്തിന്റെ കടലൊഴുക്കുന്ന കാറ്റിലോണിയ. ഇംഗ്ളണ്ടിന് തുടർച്ചയായ രണ്ടാം ഫൈനൽ. ഒറ്റ യൂറോകപ്പ് പോലും കിട്ടിയില്ല. കഴിഞ്ഞ ഫൈനലിൽ ഇറ്റലിയോട് ഷൂട്ടൗട്ടിൽ തോറ്റു. ഒത്തിണക്കവും ഗതിവേഗവുമുണ്ട് ഇംഗ്ലണ്ടിന്. പ്രതിരോധമാണ് ശക്തി. ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് വരവ്. ഒരു ജയം, രണ്ട് സമനില.
ഇംഗ്ളണ്ടിന്റെ വഴികൾ ഏറെക്കുറെ എളുപ്പമായിരുന്നു. പ്രീ ക്വാർട്ടറിൽ സ്ലോവാക്യ. ക്വാർട്ടറിൽ സ്വിറ്റ്സർലാൻഡ്. സെമിയിലായിരുന്നു ശ്കതനായ എതിരാളി. നെതർലൻഡ്സ്. റിസർവ് ബഞ്ച് നിര പോലും ഗോളടിക്കാൻ ശക്തർ. ഹാരി കെയിൻ, ജൂഡ് ബില്ലിങ് ഹാം, ബുക്കായ് സാക്ക, പാൽമർ തുടങ്ങി പ്രതിഭകൾ ഒരു പാട്. യൂറോ കപ്പിൽ ആദ്യമായി ഇംഗ്ലീഷ് വസന്തം കാത്തിരിക്കുകയാണ് ആരാധകർ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here