യൂറോ കപ്പിൽ ഫ്രാൻസിനെ തകർത്ത് സ്പെയിൻ ഫൈനലിൽ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഫ്രഞ്ച് അധിനിവേശത്തിന് സ്പെയിൻ അറുതി വരുത്തിയത്. ഇരു ടീമുകളും മികച്ചു തന്നെ കളിച്ച മത്സരത്തിന്റെ ആദ്യ പകുതിയിലാണ് മൂന്ന് ഗോളുകളൂം പിറന്നത്.
ALSO READ: ഏഴ് സംസ്ഥാനങ്ങിലെ 13 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരെഞ്ഞുപ്പ് നാളെ
അഞ്ചാം മിനിറ്റില്‍ ഫ്രാന്‍സിന്റെ മുന്നേറ്റത്തോടെയാണ് കഴിഞ്ഞ ദിവസത്തെ സെമി ഫൈനൽ മത്സരം ആരംഭിച്ചത്. ഉസ്മാന്‍ ഡെംബേലയുടെ പാസ് സ്വീകരിച്ച കിലിയന്‍ എംബാപ്പെ നൽകിയ പന്ത് മുവാനി ഹെഡ് ചെയ്ത് ഗോളാക്കുകയായിരുന്നു. എന്നാൽ 21-ാം മിനിറ്റില്‍ തന്നെ സ്പെയിൻ തങ്ങളുടെ സമനില ഗോൾ കണ്ടെത്തി. ഫ്രഞ്ച് താരം റാബിയോട്ടിനെ കാഴ്ച്ചക്കാരനാക്കി ബോക്‌സിന് പുറത്ത് നിന്ന് യമാല്‍ തൊടുത്ത ഇടങ്കാലന്‍ ഷോട്ട് പോസ്റ്റിന്റെ ടോപ് കോര്‍ണറിലേക്ക് ചെന്നെത്തുകയായിരുന്നു.
ALSO READ: കൊല്ലത്ത് വയോധികൻ്റെ മരണത്തിന് ഇടയാക്കിയ അപകടം; വാഹനമോടിച്ചയാൾ കസ്റ്റഡിയിൽ
ഇതോടെ യൂറോ കപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോള്‍ സ്‌കോററായി സ്പാനിഷ് താരം യാമിന്‍ യമാല്‍ മാറി. നാല് മിനിറ്റുകള്‍ക്ക് ശേഷം സ്‌പെയ്ന്‍ ലീഡെടുക്കുകയും അത് നിലനിർത്തിക്കൊണ്ട് തന്നെ അവർ മത്സരം അവസാനിക്കുന്ന തൊണ്ണൂറ്റിയഞ്ചാം മിനുട്ട് വരെ പോരാടുകയും ചെയ്‌തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here