അരനൂറ്റാണ്ടിനിടയിലെ വലിയ പ്രളയക്കെടുതിയിൽ സ്പെയിൻ; മരണസംഖ്യ ഉയരുന്നു

spain-flood

പതിറ്റാണ്ടുകളിലെ ഏറ്റവും വലിയ വെള്ളപ്പൊക്ക ദുരന്തം നേരിടുന്ന സ്‌പെയിനിൽ മരണസംഖ്യ ഉയരുന്നു. കിഴക്കൻ പ്രവിശ്യയായ വലൻസിയയിലും സമീപത്തുമാണ് കനത്ത വെള്ളപ്പൊക്കമുണ്ടായത്. 95 പേർ മരിക്കുകയും ഡസൻ കണക്കിന് പേരെ കാണാതാവുകയും ചെയ്തു

ചൊവ്വാഴ്ച പെയ്ത പേമാരി പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് കാരണമാകുകയായിരുന്നു. പാലങ്ങളും കെട്ടിടങ്ങളും ഒലിച്ചുപോയി. മേൽക്കൂരകളിലും മരങ്ങളിലും കയറിയാണ് പലരും രക്ഷപ്പെട്ടത്. അതിരൂക്ഷമായ ദുരിതം തുടരുന്നതിനാൽ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് മൂന്ന് ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു.

Read Also: നാൻസി പെലോസിയുടെ ഭർത്താവിനെ മർദിച്ച കേസ്; പ്രതിക്ക് ജീവപര്യന്തം തടവ്

ധാരാളം പേർ കാണാതായതിനാൽ മരണസംഖ്യ ഉയരുമെന്ന് സർക്കാരിന് ആശങ്കയുണ്ട്. സുനാമി പോലെയായിരുന്നു വെള്ളപ്പൊക്കമെന്ന് അതിജീവിച്ചവർ വിവരിക്കുന്നു. വലൻസിയയിൽ മാത്രം 92 മരണം രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് 1973-ന് ശേഷമുള്ള ഏറ്റവും വലിയ വെള്ളപ്പൊക്ക മരണസംഖ്യയാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News