സ്‌പെയിനിൽ ഉണ്ടായ പ്രളയത്തിൽ മരണം ഇരുന്നൂറ്റി അഞ്ചായി. പലയിടത്തും ജനജീവിതം ദുസ്സഹമാണ്. ഗതാഗത- ആശയവിനിമയ സംവിധാനങ്ങൾ എല്ലാം തന്നെ താറുമാറായിരിക്കുകയാണ്. വലൻസിയയിലാണ് ദുരിതം കൂടുതൽ.
പ്രളയത്തിൽ കാണാതായവർക്കുള്ള തെരച്ചിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പ്രധാന നഗരങ്ങളിലെ പാലങ്ങൾ ഭൂരിപക്ഷവും തകർന്ന നിലയിലാണ്. പലയിടത്തും ചെളി ക്കൂമ്പാരമാണ്.
ALSO READ; അടിയും തിരിച്ചടിയും; ഇസ്രയേലിൽ ലെബനന്റെ മിസൈൽ ആക്രമണം
അതേസമയം സർക്കാരിനെതിരെ ചിലർ ഈ ഘട്ടത്തിൽ രംഗത്ത് വന്നിട്ടുണ്ട്. പ്രളയ മുന്നറിയിപ്പ് അല്പം കൂടി മുൻപേ നൽകിയിരുന്നെങ്കിൽ ജനങ്ങൾക്ക് നേരത്തെ തന്നെ സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ കഴിയുമായിരുന്നുവെന്നും മുന്നറിയിപ്പ് നൽകാൻ സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായ കാലതാമസമാണ് ഇത്രയും പേരുടെ മരണത്തിന് കാരണമായതെന്നു വിമർശനമാണ് ഇപ്പോൾ ഉയരുന്നത്.
അതേസമയം ഇതുവരെ 4,607 പേരെ രക്ഷിച്ചതായാണ് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്. 1300ലധികം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here