പ്രളയക്കെടുതിയിൽ സ്‌പെയിൻ; മരണം 63 ആയി

SPAIN FLOOD

സ്പെയിനിലെ കിഴക്കൻ വലൻസിയ മേഖലയിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 63 പേർ മരിച്ചു. കനത്ത മഴയും കാറ്റും സ്‌പെയിനിന്റെ തെക്ക്, കിഴക്ക് ഭാഗങ്ങളിൽ ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്.

വലൻസിയയിലെ ആശയ വിനിമയ വഴികളെല്ലാം പൂർണമായും അടഞ്ഞു. പല പ്രദേശങ്ങളിലും വൈ ദ്യുതിയില്ല. റോഡുകളെല്ലാം പുഴയ്ക്ക് സമാനമായ രീതിയിലാണ്.

ALSO READ; രക്തക്കൊതി മാറാതെ ഇസ്രയേൽ; ലബനനിൽ നടത്തിയ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു

അതേസമയം രക്ഷാപ്രവർത്തനം ശക്തമാക്കാൻ വിവിധ പ്രദേശങ്ങളിൽ നിന്ന് എമർജൻസി മിലിട്ടറി റെസ്പോൺസ് യൂണിറ്റുകളെ അയച്ചതായി വലൻസിയ മേഖലയിലെ കേന്ദ്ര സർക്കാർ പ്രതിനിധി പിലാർ ബെർണബെ പറഞ്ഞു.ഹെലികോപ്റ്ററുകളുടെ പിന്തുണയോടെ ആയിരത്തിലധികം സൈനികരെ വിന്യസിച്ചതായി പ്രതിരോധ മന്ത്രി മാർഗരിറ്റ റോബിൾസും മാധ്യമപ്രവർത്തകരോട് പറഞ്ഞു.1996 ശേഷം ആദ്യമായാണ് ഇത്തരമൊരു പ്രളയക്കെടുതിയിലേക്ക് സ്‌പെയിൻ നീങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News