ആദ്യ ഫിഫ ലോക കിരീടം സ്വന്തമാക്കി സ്‌പെയിൻ

ഫിഫ ലോക കിരീടം നേടി സ്‌പെയിൻ. ഇംഗ്ലണ്ടിനെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്ത് ആണ് സ്പെയിൻ ഫിഫ കപ്പ് നേടിയത് ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ നടന്ന മത്സരത്തിൽ 29ാം മിനിറ്റില്‍ ഓള്‍ഗ കാര്‍മോണ നേടിയ ഏക ഗോളിലാണ് സ്പെയിന്‍ ഫിഫ ലോക കിരീടം നേടിയത്. ആദ്യമായാണ് ഇരു ടീമുകളും ഫൈനല്‍ കളിക്കുന്നത്. മൂന്നാംസ്ഥാനം നേടിയതാണ് ഇംഗ്ലണ്ടിന്റെ ഇതുവരെയുള്ള ഏറ്റവും മികച്ചനേട്ടം.

also read:വിപണിയിലേക്ക് കരിസ്മ എക്‌സ്എംആര്‍; ബ്രാന്‍ഡ് അംബാസിഡറായി ഹൃതിക് റോഷന്‍

പ്രീ ക്വാര്‍ട്ടറിലെത്തിയതാണ് നേരത്തെയുള്ള സ്‌പെയിനിന്റെ മികച്ച പ്രകടനം. ഉജ്ജ്വലമായ മുന്നേറ്റമായിരുന്നു ഇത്തവണ സ്‌പെയിനും ഇംഗ്ലണ്ടും നടത്തിയത്. ഒരു മത്സരം പോലും തോൽക്കാതെയാണ് ഇം​ഗ്ലണ്ട് ഫൈനലിൽ എത്തിയത്. ജപ്പാനോട് കാലിടറിയാണ് സ്പെയിൻ ഫൈനലിലെത്തിയത്.

also read:സുഹൃത്തിന്റെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി; വനിതാ ശിശുക്ഷേമ വകുപ്പ് ഉദ്യോ​ഗസ്ഥനെതിരെ കേസ്

58 ശതമാനവും പന്ത് സ്‌പെയ്‌നിന്റെ കാലിലായിരുന്നു. അഞ്ച് തവണ ഇംഗ്ലണ്ട് ഗോള്‍ കീപ്പറെ സ്‌പെയ്ന്‍ പരീക്ഷിച്ചു. ഇംഗ്ലണ്ട് തിരിച്ച് മൂന്ന് തവണയും. എന്നാല്‍ ഇംഗ്ലണ്ടിനായിരുന്നു ആദ്യ അവസരം ലഭിച്ചത്.29-ാം മിനിറ്റില്‍ സ്‌പെയ്ന്‍ ലീഡെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News