ഇത്തവണത്തെ യൂറോ കപ്പ് സ്വന്തമാക്കി സ്പെയിൻ. ഇംഗ്ലണ്ടിനെ 2-1 മറികടന്ന് സ്‌പെയിൻ ചാംപ്യന്‍മാര്‍ ആയത്. സ്‌പെയ്‌നിന്റെ നാലാം യൂറോ കിരീടമാണിത്. നിക്കോ വില്യംസ്, മികേല്‍ ഒയര്‍സബാള്‍ എന്നിവരാണ് സ്‌പെയ്‌നിനു വേണ്ടി ഗോള്‍ നേടിയത്.
ഇംഗ്ലണ്ടിന്റെ ആശ്വാസഗോള്‍ കോള്‍ പാമറിന്റെതായിരുന്നു. തുടർച്ചയായ രണ്ടാം തവണയാണ് ഇംഗ്ലണ്ട് യൂറോ കപ്പ് ഫൈനലിൽ തോൽക്കുന്നത്. 12-ാം മിനിറ്റില്‍ ആയിരുന്നു സ്‌പെയ്‌നിന്റെ ആദ്യ മുന്നേറ്റം. കൗണ്ടർ ആക്രമണങ്ങളിലൂടെയായിരുന്നു ആദ്യ മിനിറ്റുകളിൽ ഇംഗ്ലണ്ടിന്റെ മറുപടി.സ്പാനിഷ് താരം ഫാബിയൻ റൂയിസിനെതിരായ ഫൗളിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്ൻ യെല്ലോ കാർഡ് കണ്ടു. 30–ാം മിനിറ്റിൽ ഡെക്‌ലാന്‍ റൈസിനെതിരായ ഫൗളിൽ സ്പാനിഷ് മിഡ്ഫീൽഡർ ഡാനി ഒൽമോയ്ക്കും യെല്ലോ കാർഡ് ലഭിച്ചു.
ALSO READ: കെഎസ്ഇബി കരാര്‍ ജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ് ; പ്രതി പിടിയില്‍
രണ്ടാം പകുതിയിലായിരുന്നു മത്സരത്തിലെ മൂന്ന് ഗോളുകളും പിറന്നത്. ആദ്യം റികോ വില്ല്യംസിലൂടെ സ്‌പെയിന്‍ മുന്നിലെത്തിയെങ്കിലും പകരക്കാരന്‍ ആയി ഇറങ്ങിയ കോള്‍ പാമര്‍ ഗോള്‍ മടക്കി മത്സരം സമനിലയിലാക്കി.കളി അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ശേഷിക്കെ ഒയാര്‍സബല്‍ വലയിലാക്കിയ വിജയഗോളില്‍ സ്പെയിൻ കീരിടത്തിലേക്ക് ചുവടുവെച്ചു.
ALSO READ: ജോയിക്കായുള്ള ഇന്നത്തെ തെരച്ചില്‍ അവസാനിപ്പിച്ചു; നാളെ പുനരാരംഭിക്കും
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here