സ്പാം മെസേജുകൾ തടയാനായി ട്രായ് നടപ്പാക്കാനിരുന്ന നിയന്ത്രണം നീട്ടി.ഡിസംബർ ഒന്ന് വരെയാണ് നിയന്ത്രണം നീട്ടിയത്. മെസേജുകൾ നവംബർ 1 മുതൽ ട്രേസ് ചെയ്യാവുന്ന തരത്തിലായിരിക്കണമെന്നാണ് ആദ്യം ട്രായ് പറഞ്ഞത്. ഇതാണ് ഡിസംബർ വരെ നീട്ടിയത്. അനാവശ്യ എസ്എംഎസുകളും കോളുകളും തടയാനായിരുന്നു ഇത്. എന്നാൽ ഇതിന്റെ സാങ്കേതിക സംവിധാനത്തിനായി കൂടുതൽ സമയം വേണമെന്ന് ടെലികോം കമ്പനികൾ ഇപ്പോൾ പറയുന്നത്.
കൃത്യമായ മുന്നൊരുക്കങ്ങളില്ലാതെ ഇത് നടപ്പാക്കിയാൽ ഒടിപികൾക്ക് അടക്കം തടസം നേരിടാമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. 150 കോടിയിലേറെ വാണിജ്യ മെസേജുകളാണ് രാജ്യത്ത് ഒരു ദിവസം അയയ്ക്കുന്നത്. ഇവ തടസപ്പെടുന്ന സ്ഥിതി ഗുരുതരമാണെന്നായിരുന്നു കമ്പനികൾ പറഞ്ഞത്. ഇക്കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇത് ഒരു മാസം നീട്ടിയത്.
ALSO READ: ഒരു ലഡു തരുവോ, കിട്ടുവാണേൽ മധുരിക്കും; ദാറ്റ് വൈറൽ ലഡു !
സ്പാം കോൾ ചെയ്യുന്ന സ്ഥാപനങ്ങളെ ബ്ലാക് ലിസ്റ്റ് ചെയ്യുക, മൊബൈൽ നമ്പറുകൾ വിച്ഛേദിക്കുക, ടെലിമാർക്കറ്റിങ് കോളുകൾ നിരീക്ഷണത്തിനായി ബ്ലോക്ക്ചെയിൻ അടിസ്ഥാനമാക്കിയുള്ള പ്ലാറ്റ്‌ഫോമിലേക്ക് മൈഗ്രേറ്റ് ചെയ്യുക എന്നിവയാണ് ടെലികോം മേഖലയിലെ സുരക്ഷ കൂട്ടുന്നതിനുള്ള ശ്രമങ്ങളിൽ വരുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here