പുല്ലൂരിൽ ദേശീയ പാതയുടെ നിർമ്മാണത്തിലുള്ള പാലത്തിന്റെ സ്പാൻ തകർന്ന് വീണു

പുല്ലൂരിൽ ദേശീയ പാതയുടെ നിർമ്മാണത്തിലുള്ള പാലത്തിന്റെ ഒരു സ്പാൻ തകർന്ന് വീണു. ഇന്നലെ വൈകീട്ടാണ് അപകടം. പുല്ലൂരിനും മാവുങ്കാലിനുമിടയിൽ വിഷ്ണുമംഗലത്ത് പ്രവർത്തി നടക്കുന്ന പാലത്തിൻെറ ഒരു ഭാഗമാണ് തകർന്നത്. വലിയ കയറ്റം കുറക്കുന്നതിനായി തോടിന് മുകളിൽ നിർമ്മിച്ച സ്പാനാണ് പൊട്ടിവീണത്.

ALSO READ: ‘വിദ്യാഭ്യാസത്തിൻ്റെ വില ലോകത്തോട് വിളിച്ചു പറയാൻ നിൻ്റെ ഈ വിജയം ഞാൻ ഉപയോഗിക്കുന്നു, എന്നേക്കാൾ വളരൂ’, മകൻ്റെ പത്താം ക്ലാസ്‌ വിജയത്തിൽ പൊലീസുകാരൻ്റെ കുറിപ്പ്

ഒരേ സ്ഥലത്തുള്ള നാലെണ്ണത്തിൽ മധ്യഭാഗത്തായാണിത്. സമീപത്ത് ആരുമില്ലാതിരുന്നതിനാൽ അപകടം ഒഴിവായി. സ്ഥാനം തെറ്റി തൂങ്ങി നിൽക്കുന്ന നിലയിലാണ് പാലം.

ALSO READ: ഇനിയും കൂടെ ഉണ്ടാകും ആസിമേ; എസ്എസ്എൽസിക്ക് മികച്ച വിജയം നേടിയ അസിമിന് മുഹമ്മദ് റിയാസിൻ്റെ ഉറപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News