സ്പാനിഷ് യുവ ഫുട്ബോളർ ലാമിൻ യമാലിന്‍റ പിതാവിന് കുത്തേറ്റു

lamin yamal father

സ്പാനിഷ് ഫുട്ബോളിലെ പുത്തൻ വിസ്മയം ലാമിൻ യമാലിന്‍റെ പിതാവ് മുനിർ നസ്രോയിക്ക് കുത്തേറ്റു. വീടിന് സമീപം വെച്ച് അജ്ഞാതനാണ് മുനിർ നസ്രോയിയെ ആക്രമിച്ചത്. സ്പാനിഷ് മാധ്യമമായ ലാ വാങ്ഗ്വാർഡിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ബുധനാഴ്ച രാത്രിയോടെ സ്പെയിനിലെ മറ്റാറോയിലെ റോക്കഫാൻഡോയിലുള്ള വീടിന് അടുത്തുവെച്ചായിരുന്നു സംഭവം. പാർപ്പിടസമുച്ചയത്തിലെ കാർ പാർക്കിങ് ഏരിയയിൽ നിൽക്കുകയായിരുന്ന മുനിർ നസ്രോയിയെയാണ് അജ്ഞാതനായ ആൾ ആക്രമിച്ചത്.

ഒന്നിലേറെ തവണ കുത്തേറ്റ നസ്രോയിയെ ഉടൻ തന്നെ സുരക്ഷാ ജീവനക്കാർ സമീപത്തെ കാൻറുട്ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുനിർ നസ്രോയിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

ALSO READ: ‘ചാലിയാറിൽ വിശദപരിശോധന നടത്തും, ആദ്യഘട്ടം നാളെ പൂർത്തിയാകും’: മന്ത്രി കെ രാജൻ

കഴിഞ്ഞ കുറച്ചുകാലമായി മറ്റാറോയിലെ റോക്കഫാൻഡയിലെ വസതിയിലായിരുന്നു ലാമിൻ യമാലിന്‍റെ കുടുംബം താമസിച്ചിരുന്നത്. ലമാലും മത്സരങ്ങളില്ലാത്ത സമയത്ത് ഇവിടെ എത്താറുണ്ട്.

ഇക്കഴിഞ്ഞ യൂറോകപ്പിൽ സ്പെയിന് കിരീടം നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചയാളാണ ബാഴ്സലോണ താരമായ ലാമിൻ യമാൽ. യൂറോകപ്പിലെ മികച്ച യുവതാരത്തിനുള്ള പുരസ്ക്കാരം ലമാലിന് ആയിരുന്നു.

സ്പാനിഷ് ഫുട്ബോളിലെ പുത്തൻ വിസ്മയം ലാമിൻ യമാലിന്‍റെ പിതാവ് മുനിർ നസ്രോയിക്ക് കുത്തേറ്റു. വീടിന് സമീപം വെച്ച് അജ്ഞാതനാണ് മുനിർ നസ്രോയിയെ ആക്രമിച്ചത്. സ്പാനിഷ് മാധ്യമമായ ലാ വാങ്ഗ്വാർഡിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ബുധനാഴ്ച രാത്രിയോടെ സ്പെയിനിലെ മറ്റാറോയിലെ റോക്കഫാൻഡോയിലുള്ള വീടിന് അടുത്തുവെച്ചായിരുന്നു സംഭവം. പാർപ്പിടസമുച്ചയത്തിലെ കാർ പാർക്കിങ് ഏരിയയിൽ നിൽക്കുകയായിരുന്ന മുനിർ നസ്രോയിയെയാണ് അജ്ഞാതനായ ആൾ ആക്രമിച്ചത്.

ALSO READ: ‘നമ്മൾ ചെയ്യാത്ത റോളൊന്നുമില്ല ഭായ്’; പൊളി ലുക്കിൽ മമ്മൂക്ക: ബസൂക്ക ടീസർ പുറത്ത്

ഒന്നിലേറെ തവണ കുത്തേറ്റ നസ്രോയിയെ ഉടൻ തന്നെ സുരക്ഷാ ജീവനക്കാർ സമീപത്തെ കാൻറുട്ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുനിർ നസ്രോയിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

കഴിഞ്ഞ കുറച്ചുകാലമായി മറ്റാറോയിലെ റോക്കഫാൻഡയിലെ വസതിയിലായിരുന്നു ലാമിൻ യമാലിന്‍റെ കുടുംബം താമസിച്ചിരുന്നത്. ലമാലും മത്സരങ്ങളില്ലാത്ത സമയത്ത് ഇവിടെ എത്താറുണ്ട്.

ഇക്കഴിഞ്ഞ യൂറോകപ്പിൽ സ്പെയിന് കിരീടം നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചയാളാണ ബാഴ്സലോണ താരമായ ലാമിൻ യമാൽ. യൂറോകപ്പിലെ മികച്ച യുവതാരത്തിനുള്ള പുരസ്ക്കാരം ലമാലിന് ആയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News