സ്‌പെയിനിലെ വെള്ളപ്പൊക്കം: വലന്‍ഷ്യ- റയല്‍ മാഡ്രിഡ് മത്സരം മാറ്റിവെച്ചു

valencia-realmadrid

സ്പെയിനിലെ വെള്ളപ്പൊക്കത്തെ തുടർന്ന് ലാലിഗയിലെ വലൻഷ്യ- റയൽ മാഡ്രിഡ് മത്സരം മാറ്റിവച്ചു. ശനിയാഴ്ച വലൻഷ്യയിലാണ് മത്സരം നടക്കേണ്ടിയിരുന്നത്. വലൻഷ്യ മേഖലയിലെ ഈ വാരാന്ത്യത്തിലെ എല്ലാ മത്സരങ്ങളും ലാലിഗയുടെ അഭ്യർഥന പ്രകാരം പുനഃക്രമീകരിക്കുമെന്ന് സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ (RFEF) വ്യാഴാഴ്ച അറിയിച്ചു.

ഈ നൂറ്റാണ്ടിൽ സ്‌പെയിനിൽ ഉണ്ടായ ഏറ്റവും വലിയ പ്രകൃതി ദുരന്തത്തെ തുടർന്ന് 150 പേർ മരിക്കുകയും നിരവധി ആളുകളെ കാണാതാവുകയും ചെയ്തിട്ടുണ്ട്. വിയ്യാ റയലും റയോ വല്ലക്കാനോയും തമ്മിലുള്ള ശനിയാഴ്ചത്തെ ലാലിഗ മത്സരവും തിങ്കളാഴ്ച മലാഗയ്‌ക്കെതിരായ ലെവാൻ്റെയുടെ രണ്ടാം ഡിവിഷൻ ഹോം മത്സരവും മാറ്റിവച്ചു.

Read Also: അരനൂറ്റാണ്ടിനിടയിലെ വലിയ പ്രളയക്കെടുതിയിൽ സ്പെയിൻ; മരണസംഖ്യ ഉയരുന്നു

ലെവാൻ്റെയ്‌ക്കെതിരായ റയൽ മാഡ്രിഡിൻ്റെ മത്സരം ഉൾപ്പെടെ ലിഗ എഫിലെ രണ്ട് മത്സരങ്ങളും റദ്ദാക്കിയിട്ടുണ്ട്. വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ റെഡ് ക്രോസിനായി ഫണ്ട് ശേഖരിക്കുമെന്ന് ലാലിഗയും ക്ലബ്ബുകളും അറിയിച്ചു. റെഡ് ക്രോസുമായി സഹകരിക്കുമെന്നും ഒരു മില്യൺ യൂറോ (1.09 മില്യൺ ഡോളർ) സംഭാവന ചെയ്യുമെന്നും റയൽ മാഡ്രിഡ് പ്രഖ്യാപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News