ഫുട്‌ബോള്‍ ‘ഓസ്‌കാര്‍’ പുരസ്‌കാരമായ ബാലന്‍ ഡി ഓറിന് പുതിയ അവകാശി. സ്പാനിഷ്, മാസഞ്ചര്‍ സിറ്റി താരം റോഡ്രിക്കാണ് ഈ വര്‍ഷത്തെ ബാലര്‍ ഡി ഓര്‍ ലഭിച്ചത്. സിറ്റിക്ക് ആദ്യമായി ചാമ്പ്യന്‍സ് ലീഗ് ലഭിച്ച ടീമിലും ഈ വര്‍ഷത്തെ യൂറോ ലഭിച്ച സ്പാനിഷ് ടീമിലും റോഡ്രിയുണ്ടായിരുന്നു.
ഇരുടീമുകളുടെയും കിരീടലബ്ധിക്ക് റോഡ്രി കനത്ത സംഭാവനകൾ നൽകിയിരുന്നു. കഴിഞ്ഞ സീസണില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടവും സിറ്റിക്കായിരുന്നു. തുടര്‍ച്ചയായി നാലുതവണ കിരീടം നേടി റെക്കോര്‍ഡ് സൃഷ്ടിക്കാനും സിറ്റിക്ക് സാധിച്ചു. വിനീഷ്യസ് ജൂനിയര്‍, ജൂഡ് ബെല്ലിങ്ഹാം എന്നിവരോട് പോരാടിയാണ് റോഡ്രി ബാലന്‍ ഡി ഓര്‍ സ്വന്തമാക്കിയത്.
Read Also: മതി പഠിപ്പിച്ചത്; കോച്ച് എറിക് ടെൻഹാഗിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്താക്കി
2023- 24 സീസണ്‍ യൂറോയിലെ മികച്ച താരം കൂടിയായിരുന്നു റോഡ്രി. പാരീസിലെ ഷാറ്റെലെറ്റ് തിയേറ്ററിലായിരുന്നു 63ാം ബാലന്‍ ഡി ഓര്‍ പതിപ്പിന്റെ ചടങ്ങുകള്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here