ജാർഖണ്ഡിൽ സ്പാനിഷ് യുവതി കൂട്ടബലാത്സംഗത്തിനിരയായി; മൂന്ന് പേർ അറസ്റ്റിൽ

ജാർഖണ്ഡിൽ അവധി ആഘോഷിക്കാൻ ഇന്ത്യയിലെത്തിയ സ്പാനിഷ് യുവതി കൂട്ടബലാത്സംഗത്തിനിരയായി. പത്ത് പേരടങ്ങുന്ന സംഘമാണ് വിദേശ വനിതയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

Also read:അപൂര്‍വ രോഗം ബാധിച്ച കുഞ്ഞിന്റെ ചികിത്സ ഉറപ്പാക്കും: മന്ത്രി വീണാ ജോര്‍ജ്

വെള്ളിയാഴ്ച രാത്രി ജാർഖണ്ഡിലെ ദുംകയിലാണ് സംഭവം. ഭർത്താവിനൊപ്പം അവധി ആഘോഷിക്കാൻ ഇന്ത്യയിൽ എത്തിയതായിരുന്നു യുവതി. ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിലെത്തിയ ഇരുവരും ഹൻസ്ദിഹ പൊലീസ് സ്റ്റേഷൻ പരിധിയിലെ ദുംകയിലെ ‘കുഞ്ഞി’ ഗ്രാമത്തിലെ ടെൻ്റിലാണ് താമസിച്ചിരുന്നത്.

Also read:‘ഗോവിന്ദൻ മാസ്റ്ററെ പോയി കണ്ടാൽ മതി’; ചികിത്സാസഹായം ആവശ്യപ്പെട്ടെത്തിയവരോട് ദേഷ്യപ്പെട്ട് സുരേഷ് ഗോപി

യുവതി പീഡനത്തിനിരയായത് വെള്ളിയാഴ്ച ദമ്പതികൾ ബിഹാറിലെ ഭഗൽപൂരിലേക്ക് പോകുന്നതിനിടെയാണ്. ക്രൂര പീഡനത്തിനിരയായ യുവതി ഇപ്പോൾ സരയാഹട്ടിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഭർത്താവിൻ്റെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. നിലവിൽ അന്വേഷണം പുരോഗമിക്കുകയാണ്, കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്തുവരികയാണെന്നും ദുംക പൊലീസ് സൂപ്രണ്ട് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News