ഐപിഎസ് തലപ്പത്ത് അഴിച്ചുപണി; തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായി സ്പർജൻ കുമാർ

ഐപിഎസ് തലപ്പത്ത് അഴിച്ചുപണി. സ്പർജൻ കുമാർ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു പകരമാണ് നിയമനം. പൊലീസ് ഹൗസിംഗ് ആൻഡ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ എംഡിയായി സി എച്ച് നാഗരാജുവിനെ നിയമിച്ചു.

ALSO READ:ഉറങ്ങിക്കിടന്ന ഭാര്യയെ തീയിട്ട് കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

സഞ്ജീബ് കുമാർ പട്ജോഷി മനുഷ്യാവകാശ കമ്മീഷൻ ഡിജിപിയായി.സ്പർജൻ കുമാർ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ ആണ്. സി എച് നാഗരാജുവിനെ കേരള പൊലീസ് ഹൗസിങ് ആൻഡ് കോർപ്പറേഷൻ സി എം ഡിയായി നിയമിച്ചു.പി പ്രകാശിനെ മനുഷ്യാവകാശ കമ്മീഷനിൽ നിന്നും കോഴിക്കോട് ക്രൈം ബ്രാഞ്ചിലേക്ക് മാറ്റി നിയമിച്ചു. സതീഷ് ബിനോ പോലീസ് ആസ്ഥാനത്തെ അഡ്മിനിസ്ട്രേഷൻ ഡിഐജിയായി.

അങ്കിത് അശോകനെ സ്പെഷ്യൽ ബ്രാഞ്ച് ടെക്നിക്കൽ ഇന്റലിജൻസ് എസ്.പിയായി നിയമിച്ചു. തൃശൂർ പൂര നടത്തിപ്പിലെ പോലീസ് വീഴ്ച്ചയ്ക്ക് പിന്നാലെ അങ്കിത്തിനെ സ്ഥലം മാറ്റിയിരുന്നു.

ALSO READ: തൃശൂരിൽ നിന്ന് കാണാതായ ദമ്പതികളെ വേളാങ്കണ്ണിയിലെ ലോഡ്‌ജിൽ വിഷം കുത്തിവെച്ച് മരിച്ച നിലയിൽ കണ്ടെത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News