നവംബര്‍ 19, 20 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന സ്റ്റേറ്റ് പബ്ലിക് സെക്ടര്‍ ആന്റ് ഓട്ടോണമസ് ബോഡീസ് ഓഫീസേഴ്‌സ് ഫെഡറേഷന്‍ (സ്പാറ്റൊ) രജതജൂബിലി സംസ്ഥാന സമ്മേളനത്തിനായുള്ള സംഘാടകസമിതിയുടെ രൂപീകരണയോഗം സി.പി.ഐ. (എം) ജില്ലാ സെക്രട്ടറി അഡ്വ. വി. ജോയ് എം.എല്‍. എ. ഉദ്ഘാടനം ചെയ്തു.
രാജ്യത്തെ പൊതുമേഖലയെ വിറ്റ് തുലയ്ക്കുകയും പൊതുമേഖലയെ സംരക്ഷിക്കുന്ന കേരളത്തെ സാമ്പത്തികമായി ഉപരോധിക്കുകയും ചെയ്യുന്ന സമകാലിക രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങളെ പൊതുജനങ്ങള്‍ക്കു മുന്നിലെത്തിക്കുകയാണ് ഓഫീസേഴ്‌സ് ഫെഡറേഷന്‍ അടക്കമുള്ള സംഘടനകളുടെ വര്‍ത്തമാനകാല ചുമതലയെന്ന് അഡ്വ. വി. ജോയ് എം. എല്‍. എ. അഭിപ്രായപ്പെട്ടു. അഡ്വ. വി. കെ. പ്രശാന്ത് എം.എല്‍.എ. രജതജൂബിലി സമ്മേളന ലോഗോ പ്രകാശനം ചെയ്തു. സ്പാറ്റൊ സംസ്ഥാന പ്രസിഡന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആനക്കൈ ബാലകൃഷ്ണന്‍ സംസ്ഥാന സമ്മേളന പരിപാടികള്‍ വിശദീകരിച്ചു.
ALSO READ:എ പി ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല: നാല് ബൃഹത് പദ്ധതികളുടെ ഉദ്‌ഘാടനം നാളെ
സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി ആര്‍.രാമു, എഫ്.എസ്.ഇ.ടി.ഒ ജനറല്‍ സെക്രട്ടറി അജിത്കുമാര്‍, കെ.ജി.ഒ.എ സംസ്ഥാന പ്രസിഡന്റ് ഡോ. എസ്. ആര്‍ മോഹനചന്ദ്രന്‍, കെ.എസ്.ഇ.എ. ജനറല്‍ സെക്രട്ടറി കെ. എന്‍. അശോക് കുമാര്‍, എല്‍. ഐ.സി ഒ.ഐ ജനറല്‍ സെക്രട്ടറി ഡോ. ദിലീപ് പി. ജി., കെ. എസ്. ടി. എ. സംസ്ഥാന ജനറല്‍ സെക്രട്ടറി ബദറുന്നീസ ടീച്ചര്‍, കെ. എസ്. ഇ. ബി. ഒ. എ. ജില്ലാ സെക്രട്ടറി കെ. രാജേഷ്, കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയിസ് അസോസിയേഷന്‍ സെക്രട്ടറി ജോയ് ജോണ്‍സ് തുടങ്ങിയവര്‍ സംസാരിച്ചു. സി.ഐ.ടി യു. സംസ്ഥാന സെക്രട്ടറി ആര്‍. രാമു സംഘാടക സമിതി ഭാരവാഹികളെ പ്രഖ്യാപിച്ചു. സ്പാറ്റൊ സംസ്ഥാന സെക്രട്ടറിമാരായ ബിജു എസ്. ബി., അജിത്കുമാര്‍ പി., ജില്ലാ സെക്രട്ടറി ഡോ. ടി. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
സംഘാടകസമിതി ഭാരവാഹികള്‍ :
അഡ്വ. വി. ജോയ് എം.എല്‍.എ (ചെയര്‍മാന്‍), ആര്‍. രാമു (വൈസ് ചെയര്‍മാന്‍), സ്പാറ്റൊ സംസ്ഥാന പ്രസിഡന്റ് ബിന്ദു വി.സി (കണ്‍വീനര്‍).
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here