സ്പാറ്റൊ സംസ്ഥാന സമ്മേളനം, ഭാരവാഹികളെ തെരഞ്ഞെടുത്തു; ആനക്കൈ ബാലകൃഷ്ണൻ പ്രസിഡണ്ട്, ബിന്ദു വിസി ജനറൽ സെക്രട്ടറി

SPATO

പൊതുമേഖലാ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓഫീസർമാരുടെ സംഘടനയായ സ്പാറ്റൊ രജത ജൂബിലിവർഷ ആറാം സംസ്ഥാന സമ്മേളനം സംസ്ഥാനപ്രസിഡണ്ടായി ആനക്കൈ ബാലകൃഷ്ണൻ (കണ്ണൂർ), ജനറൽ സെക്രട്ടറിയായി ബിന്ദു വിസി (തിരുവനന്തപുരം), ട്രഷററായി ബിജു എസ്ബി (തിരുവനന്തപുരം) എന്നിവരെ തിരഞ്ഞെടുത്തു.

വൈസ് പ്രസിഡണ്ടുമാരായി അജിത്ത് കുമാർ പി (തിരുവനന്തപുരം), ഡോ. എം മോഹനൻ (തിരുവനന്തപുരം) സി ശ്രീരാജ് (കൊല്ലം) എന്നിവരെ തെരഞ്ഞെടുത്തു. ജോയിന്റ് സെക്രട്ടറിമാരായി എം. പ്രമോദ് (തൃശൂർ), എം. ശിവപ്രസാദ് (എറണാകുളം), ബിന്ദു വി.എസ്. (ആലപ്പുഴ) എന്നിവരെയാണ് തെരഞ്ഞെടുത്തത്.

അതേസമയം, സെക്രട്ടറിയേറ്റ് അംഗങ്ങളായി ബൈജു കെഎസ് (കൊല്ലം), അനീഷ് എംഎ (കൊല്ലം), എബി തോമസ് (ആലപ്പുഴ), തോമസ് ആന്റണി (എറണാകുളം), ഡോ. ഉണ്ണികൃഷ്ണൻ (തിരുവനന്തപുരം), ജയചന്ദ്രൻ പി (എറണാകുളം), വാസു യുകെ (തൃശൂർ), അനിൽകുമാർ കെവി (ആലപ്പുഴ) എന്നിവരെ തെരഞ്ഞെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News