സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പ്രോജക്ടിന്റെ സംസ്ഥാനതല ക്വിസ് മത്സരത്തില്‍ തിരുവനന്തപുരം റൂറല്‍ പോലീസ് ജില്ലയിലെ മടവൂര്‍ എന്‍.എസ്.എസ് ഹയര്‍സെക്കന്ററി സ്‌കൂള്‍ ഒന്നാം സ്ഥാനം നേടി. അനന്യ പി.എസ്, ആദിദേവ് പി.എസ്, അപര്‍ണ ആര്‍.ബി എന്നിവരായിരുന്നു സംഘാംഗങ്ങള്‍.
പത്തനംതിട്ട കലഞ്ഞൂര്‍ ജി.എച്ച്.എസ്.എസ് ആന്റ് വി.എച്ച്.എസ്.എസിലെ നിരഞ്ജന്‍.വി, അര്‍ജ്ജുന്‍.എസ്, അനന്യ.എ എന്നിവരടങ്ങിയ ടീമാണ് രണ്ടാം സ്ഥാനം നേടിയത്. ശിവഹരി.വി, ശ്രീറാം ഹരികുമാര്‍, കാശിനാഥ് എസ് എന്നിവരടങ്ങിയ കൊല്ലം സിറ്റിയിലെ അയ്യന്‍കോയിക്കല്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂള്‍ മൂന്നാം സ്ഥാനം നേടി.
തിരുവനന്തപുരം പേരൂര്‍ക്കട എസ്.എ.പി ക്യാമ്പില്‍ നടന്ന ക്വിസ് മത്സരം ജി.എസ് പ്രദീപ് നയിച്ചു. വിജയികള്‍ക്ക് യഥാക്രമം 25,000 രൂപയും 15,000 രൂപയും 10,000 രൂപയും എവര്‍ റോളിങ് ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും ലഭിക്കും. ശനിയാഴ്ച തൈക്കാട് പൊലീസ് ട്രെയിനിങ് കോളേജില്‍ വച്ച് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ്. സോമനാഥ് വിജയികള്‍ക്ക് സമ്മാനം നല്‍കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here