വഞ്ചിപ്പാട്ടിലൂടെ അവര്‍ പാടീ… ആ പ്രശ്‌നങ്ങള്‍; വൈറലായി ആലപ്പുഴയിലെ വിദ്യാര്‍ഥികള്‍!

ഇന്ന് പ്രകൃതി നേരിടുന്ന പ്രശ്‌നങ്ങള്‍ മനോഹരമായ ഒരു വഞ്ചിപ്പാട്ടിലൂടെ ജനങ്ങളുടെ മനസ്സില്‍ കൊണ്ടെത്തിച്ചിരിക്കുകയാണ് ആലപ്പുഴ അംബേദ്കര്‍ സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് വിദ്യാര്‍ഥിനികള്‍. ആലപ്പുഴയിലെ തന്നെ ഒരു സബ്ഇന്‍സ്‌പെക്ടറായ അസ്ലമാണ് ഈ ഗാനം വിദ്യാര്‍ത്ഥിനികള്‍ക്ക് വേണ്ടി ചിട്ടപ്പെടുത്തിയത്. പൊലീസിന്റെ പേജുകളിലൂടെയും മറ്റും ഈ ഗാനം പുറത്തുവന്നതോടെ ഇപ്പോള്‍ വൈറല്‍ ആയിരിക്കുകയാണ്.

ALSO READ: കെഎം തിവാരിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി എംവി ഗോവിന്ദൻ മാസ്റ്റർ

പുഴയാകെ മലിനമായി, മണലാകെ തരിശുമായി, സുകൃതമീ ഈ ജീവവായു വിഷമയമായി എന്ന് തുടങ്ങുന്ന ഗാനത്തിലൂടെ മനുഷ്യരും പക്ഷിമൃഗാധികളുമടക്കം നേരിടുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടികാണിക്കുന്നുണ്ട്.

ALSO READ: അമ്പോ! ഇതൊക്കെയാണ് ഫോൺ! ഇന്ത്യൻ മണ്ണിൽ കാലുകുത്തി മോട്ടോ ജി35 5ജി

മരമില്ല തണലില്ല മരുപറമ്പായി കുടിവെള്ളം കുറഞ്ഞു പറവ കരഞ്ഞു തുടങ്ങിയ വരികള്‍ വഞ്ചിപ്പാട്ടിന്റെ ഈണത്തില്‍ മനോഹരമായി കുട്ടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇവര്‍ക്ക് പ്രോത്സാഹനവുമായി സുഹൃത്തുക്കളും അധ്യാപകരും ഒപ്പമുണ്ട്. സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേള നടന്നപ്പോള്‍ എസ്പിസി കേഡറ്റുകള്‍ പങ്കെടുത്തിരുന്നു. ഇവര്‍ ഗ്രീന്‍ വോളന്റിയര്‍മാരായതിനാല്‍ ബോധവത്കരണത്തിന്റെ ഭാഗമായാണ് വഞ്ചിപ്പാട്ട് എഴുതിയത്. വിദ്യാഭ്യാസ മന്ത്രിയടക്കം ഇത് ഫേസ് ബുക്കില്‍ പങ്കുവച്ചിരുന്നു.

ALSO READ തണുപ്പാന്‍ കാലത്ത് ഭക്ഷണ കാര്യത്തിലിത്തിരി ശ്രദ്ധിക്കാം; ഇവയൊന്ന് കഴിച്ചാലോ?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News