ഹാസ്യത്തിന്റെ പുതിയ മുഖം മലയാളിക്ക് പരിചയപ്പെടുത്തിയ സംവിധായകന്‍; സിദ്ദിഖിന്റെ വിയോഗത്തില്‍ സ്പീക്കര്‍

സംവിധായകന്‍ സിദ്ദിഖിന്റെ നിര്യാണത്തില്‍ സ്പീക്കര്‍ എ എന്‍ ഷംസീര്‍ അനുശോചിച്ചു. സാധാരണക്കാരന്റെ ജീവിതപ്രശ്‌നങ്ങള്‍ ഹാസ്യത്തിലൂടെ അവതരിപ്പിച്ച് മലയാളികളുടെ മനസില്‍ ചേക്കേറിയ സംവിധായകനാണ് സിദ്ദിഖ് എന്ന് സ്പീക്കര്‍ പറഞ്ഞു. കാലം എത്ര കഴിഞ്ഞാലും മനസില്‍ നിന്നും മായാതെ നില്‍ക്കുന്ന ഒരുപാട് ഹാസ്യരംഗങ്ങള്‍ സിദ്ദിഖിന്റെ ചിത്രങ്ങളിലുണ്ടെന്നും സ്പീക്കര്‍ അനുസ്മരിച്ചു.

also read- ‘അനുകരണ കലയിലൂടെ ആരംഭിച്ച് ജനപ്രിയ ചലച്ചിത്രകാരനായി ഉയര്‍ന്ന പ്രതിഭ’; സിദ്ദിഖിന്റെ മരണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

ലാലിനൊപ്പം ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രങ്ങളും, ഒറ്റക്ക് ചെയ്ത ചിത്രങ്ങളും ശ്രദ്ധേയമായിരുന്നു. സിദ്ദിഖിന്റെ ന്റെ ചിത്രത്തിലെ ചില ഡയലോഗുകള്‍ നമ്മള്‍ നിത്യജീവിതത്തില്‍ പലപ്പോഴും ഉപയോഗിക്കാറുണ്ട്. ഹാസ്യത്തിന്റെ പുതിയ മുഖം മലയാളിക്ക് പരിചയപ്പെടുത്തിയ സിദ്ദിഖിന്റെ വിയോഗം മലയാള സിനിമയ്ക്ക് കനത്ത നഷ്ടമാണ്. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും ഹിന്ദിയിലും സിദ്ദിഖിന്റേതായി ചിത്രങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. ചലച്ചിത്ര ആസ്വാദകരുടെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.

also read- ഹിറ്റ് ചിത്രങ്ങളുടെ സാരഥികൾ… പിരിഞ്ഞിട്ടും വേർപിരിയാത്ത സിദ്ദിഖ് ലാൽ കൂട്ടുകെട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News