സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; മമ്മൂട്ടിയെ നേരിട്ടെത്തി അഭിനന്ദിച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍

മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം സ്വന്തമാക്കിയ നടന്‍ മമ്മൂട്ടിയെ അഭിനന്ദിച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍. മമ്മൂട്ടിയെ നേരിട്ടെത്തിയാണ് സ്പീക്കര്‍ അഭിനന്ദിച്ചത്. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രവും സ്പീക്കര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു.

Also Read- മണിപ്പൂരിൽ കുക്കി യുവാവിന്റെ തലയറുത്ത് ബിജെപി എംഎല്‍എയുടെ സുരക്ഷ ഉദ്യോഗസ്ഥന്‍

അവാര്‍ഡ് നേട്ടത്തിന് പിന്നാലെ നിരവധി പേരാണ് മമ്മൂട്ടിയെ നേരിട്ടും ഫോണിലൂടെയും സോഷ്യല്‍ മീഡിയ വഴിയും അഭിനന്ദിക്കുന്നത്. മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങള്‍ മമ്മൂട്ടിക്ക് അഭിനന്ദനവുമായി രംഗത്തെത്തി.

Also Read- മണിപ്പൂരിലെ അക്രമങ്ങൾക്കിടയിൽ പ്രധാനമന്ത്രിയുടെ പഴയ ട്വീറ്റ് ബിജെപിക്കെതിരെ ആയുധമാക്കി ആം ആദ്മി എംപി രാഘവ് ചദ്ദ

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്. നന്‍പകന്‍ നേരത്ത് മയക്കത്തിന് തന്നെയാണ് മികച്ച ചിത്രത്തിനുള്ള പുരസ്‌കാരവും. രേഖ എന്ന ചിത്രത്തിലെ അഭിനയത്തിന് വിന്‍സി അലോഷ്യസാണ് മികച്ച നടിക്കുന്ന പുരസ്‌കാരം സ്വന്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News