വീണ്ടും പൊളി പോസ്റ്റുമായി നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍. നാളിതുവരെ വാചക വടിവോടുകൂടിയും ഭരണഘടനാ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന, വടിവൊത്ത ഉന്നതമായ ഭാഷാപ്രയോഗങ്ങള്‍ ഉപയോഗിച്ചും മാത്രം കണ്ടുവന്നിരുന്ന രീതിയില്‍ നിന്നും വ്യത്യസ്തമായി നിയമസഭാ സ്പീക്കറുടെ പോസ്റ്റുകള്‍ തരംഗമാകുന്നു.
യുവാക്കളെ ആകര്‍ഷിച്ചു കൊണ്ടുള്ള പോസ്റ്റുകളാണ് നിയമസഭാ സ്പീക്കര്‍ നിരന്തരമായി പുറത്തുവിടുന്നത് . ഏഴു മുതല്‍ 13 വരെ നടക്കുന്ന നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഏവരെയും സ്വാഗതം ചെയ്തു കൊണ്ടാണ്. പോസ്റ്റ് വന്നിട്ടുള്ളത്.
Also Read : ‘വൈബടിക്കാൻ നിയമസഭയിലേക്ക് പോരുന്നോ’; ന്യൂജൻ പോസ്റ്റുമായി സ്പീക്കർ, നിയമസഭാ പുസ്തകോത്സവത്തിന് 7 ന് തുടക്കം
പൂര്‍ണരൂപം:
ഏത് വൈബ് ?
പൊളി വൈബ്….
അടുത്ത വര്‍ഷത്തെ ഒരു ട്രിപ്പ് ഇപ്പൊ തന്നെ ബുക്ക് ചെയ്‌തോളൂ തിരുവനന്തപുരത്തേക്ക്…
വണ്ടി എടുത്ത്
ചോയ്ച്ച് ചോയ്ച്ച് നേരെ നിയമസഭയില്‍ കേറിക്കോ…
നമ്മളെല്ലാരും ഉണ്ടാവും ഇവിടെ.
ഗാന, നൃത്ത നൃത്യങ്ങളുടെ 7 ദിനരാത്രങ്ങള്‍… സാംസ്‌കാരിക സമ്മേളനങ്ങള്‍ , സംവാദ മുഖാമുഖങ്ങള്‍.
ജനുവരി 7 മുതല്‍ 13 വരെ
തടസ്സമില്ലാതെ നിയമസഭാങ്കണത്തിലേക്ക് ഏവര്‍ക്കും സ്വാഗതം..
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here