‘ഇന്ദിരാഗാന്ധിയുടെ മുന്നില്‍ സധൈര്യം സംസാരിക്കുന്ന ആ വിദ്യാര്‍ത്ഥിനേതാവിന്റെ ചിത്രം നല്‍കിയ ആവേശം പറഞ്ഞറിയിക്കാനാവില്ല’: സ്പീക്കര്‍ എ എന്‍ ഷംസീര്‍

അടിയന്തിരാവസ്ഥകാലത്ത് ഇന്ദിരാഗാന്ധിയുടെ മുന്നില്‍ നിന്ന് സധൈര്യം സംസാരിക്കുന്ന ആ വിദ്യാര്‍ത്ഥിനേതാവിന്റെ ചിത്രം എത്രത്തോളം ആവേശമാണ് ഇന്നോളം പകര്‍ന്നുനല്കിയിട്ടുള്ളത് എന്ന് പറഞ്ഞറിയിക്കാനാവില്ലെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ പ്രതികരിച്ചു. വര്‍ഗീയതയില്‍ നിന്നും ഏകാധിപത്യത്തില്‍ നിന്നും രാജ്യത്തെ രക്ഷിക്കുക എന്ന വലിയ ലക്ഷ്യത്തിനായി ഇന്ത്യാ മുന്നണിയ്ക്കു വേണ്ടി മുന്നില്‍ നിന്ന് നയിച്ച അദ്ദേഹത്തിന്റെ ഉറച്ച നിലപാടുകള്‍ ആവേശം പകര്‍ന്നു.അദ്ദേഹത്തിന്റെ വേര്‍പാട് പ്രസ്ഥാനത്തിന് നികത്താനാവാത്ത നഷ്ടമാണ് എന്നിരിക്കിലും അനേകം സഖാക്കള്‍ക്ക് ദിശാബോധവും വീര്യവും ഏകുന്ന ചെങ്കൊടി ചുവപ്പായും സമരജ്വാലയായും അദ്ദേഹം ചിരസ്മരണീയനായിരിക്കുമെന്ന് സ്പീക്കര്‍ പറഞ്ഞു.

ALSO READ:  എപ്പോഴും മാതൃക;  സീതാറാം യെച്ചൂരിയുടെ ഭൗതിക ശരീരം എയിംസിന് വിട്ടുനൽകും

സീതാറാം യെച്ചൂരി ഇന്ത്യന്‍ മതനിരപേക്ഷതയുടെയും ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും കാവലാളാണെന്ന് എ കെ ബാലന്‍ പ്രതികരിച്ചു. 1979 ല്‍ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി ആയപ്പോള്‍ മുതലുള്ള ബന്ധമാണ് യെച്ചൂരിയുമായി. ഇന്ത്യ മുന്നണി രൂപീകരിക്കുന്നതിലും കേവല ഭൂരിപക്ഷത്തിലേക്ക് ബിജെപിയെ മാറ്റുന്നതിനും യെച്ചൂരി വഹിച്ച പങ്ക് വളരെ നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ‘യെച്ചൂരിയുടെ മരണം സിപിഐഎമ്മിന് വലിയ നഷ്ടം’: എസ് രാമചന്ദ്രന്‍ പിള്ള

സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗത്തോടെ രാജ്യത്തിന് നഷ്ടപ്പെട്ടത് മതേതര ചേരിയുടെ കരുത്തനായ അമരക്കാരനെയാണെന്ന് ഐ എന്‍ എന്‍ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. സീതാറാം യെച്ചൂരിയുടെ വിയോഗം പാര്‍ട്ടിക്ക് തീരാ നഷ്ടമെന്ന് മുതിര്‍ന്ന സി പി ഐ എം നേതാവ് പാലോളി മുഹമ്മദ്കുട്ടി. ചെറുപ്രായത്തിലെ പൊതുരംഗത്ത് സജീമായിരുന്നു യെച്ചൂരിയെന്നും മികച്ച പാര്‍ലമെന്റേറിയനായിരുന്നുവെന്നും പാലോളി മുഹമ്മദ്കുട്ടി അനുസ്മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News