ആലുവയിലെ കൊലപാതകത്തിലെ പ്രതിയെ പുറത്തു വിടാതെ വിചാരണ തടവുകാരനായി ശിക്ഷ നടപ്പാക്കണം, നടപടികൾ സർക്കാർ ഉറപ്പാക്കും; സ്പീക്കർ എ എൻ ഷംസീർ

ആലുവയിലെ 5 വയസുകാരിയുടെ കൊലപാതകത്തിൽ സാംസ്കാരിക കേരളത്തിന് അപമാനമെന്ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ. ആലുവയിൽ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട 5 വയസുകാരിയുടെ വീട്ടിൽ ഷംസീർ സന്ദർശനം നടത്തി. പ്രതിയെ പുറത്തു വിടാതെ തന്നെ വിചാരണ തടവുകാരനായി ശിക്ഷ നടപ്പാക്കണം എന്നും ഷംസീർ പറഞ്ഞു. ഇതിനായുള്ള നടപടികൾ സർക്കാർ ഉറപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സ്പീക്കർ പറഞ്ഞു.

also read: ലീഗ് പ്രവർത്തകൻ സെക്സ് റാക്കറ്റിന്‍റെ കണ്ണി, ഞെട്ടിക്കുന്ന വിവരങ്ങള്‍

അതേസമയം കഴിഞ്ഞ ദിവസം അഞ്ചു വയസുകാരിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായത്തിനു സർക്കാർ ഉത്തരവ് ഇട്ടിരുന്നു. മന്ത്രിമാരായ പി. രാജീവ്, കെ. രാധാകൃഷ്ണൻ, എം.ബി. രാജേഷ് എന്നിവർ ചേർന്ന് മാതാപിതാക്കൾക്ക് കൈമാറിയിരുന്നു.ഇന്നലെ വൈകിട്ട് കുട്ടിയുടെ വീട്ടിലെത്തിയാണ് ഉത്തരവ് കൈമാറിയത്.ജില്ലാ കളക്ടറുടെ അക്കൗണ്ടിലെത്തുന്ന തുക കുട്ടിയുടെ മാതാപിതാക്കളുടെ ജോയിന്റ് അക്കൗണ്ടിലേക്ക് നൽകും.ദാരുണമായ ഇത്തരം സംഭവങ്ങൾ ആവർത്തിരിക്കാൻ കർമ്മ പദ്ധതി രൂപീകരിക്കുമെന്നും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാരെയും വിവിധ വകുപ്പുകളെയും പങ്കെടുപ്പിച്ച് ഉന്നതതല യോഗം ചേരുമെന്നും മന്ത്രി രാജീവ് പറഞ്ഞിരുന്നു.

also read: പ്ലസ് വൺ പ്രവേശനത്തിന്റെ മൂന്നാം സപ്ലിമെന്ററി അലോട്മെന്റ് ഫലം നാളെ പ്രസിദ്ധീകരിക്കും

പ്രതി അസഫാക് ആലത്തെ കുറിച്ചുള്ള അന്വേഷണത്തിനായി പൊലീസ് സംഘം ബിഹാറിലേക്ക് പോയി. അസഫാക്കിന്‍റെ മേൽവിലാസത്തിന്‍റെ ആധികാരികത അടക്കം പരിശോധിക്കുകയാണ് ലക്ഷ്യം. ഒപ്പം മറ്റൊരു സംഘം ദില്ലിയിലും അന്വേഷണം തുടങ്ങി. പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിനും കേസുണ്ട്. ഇതിന്‍റെ വിശദാംശങ്ങളും പരിശോധനയുമാണ് അന്വേഷണ സംഘം നടത്തുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News