നിയമസഭ സ്പീക്കർ എ എൻ ഷംസീറിന് ഇറ്റലിയിൽ സ്വീകരണം നൽകി

കേരള നിയമ സഭ സ്പീക്കർ എ എൻ ഷംസീറിനും കുടുംബത്തിനും ചരിത്രം ഉറങ്ങുന്ന ഇറ്റലിയിലെ റോമിന്റെ മണ്ണിൽ സ്വീകരണം. ഇന്നലെ കോളോസിയത്തിനടുത്തുവെച്ച് രക്തപുഷ്പങ്ങൾ കലാകായിക സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. ജനറൽ സെക്രട്ടറി സി ഐ നിയാസ്, ചെയർമാൻ സാബു സ്കറിയ എന്നിവർ എ എൻ ഷംസീറിനെ സ്വീകരിച്ചു. രക്തപുഷ്പങ്ങൾ സംഘടിപ്പിച്ച സ്വീകരണ ചടങ്ങിൽ റോമിലെ മുഴുവൻ സംഘടനകളും പങ്കെടുത്തു.

Also read:‘ആ നാടകവും പൊളിഞ്ഞു’; നെന്മാറയിലെ സുബൈർ അലിയുടെ തിരോധാനം, സുബൈർ അലി പോയത് ലീവ് രേഖപ്പെടുത്തിയ ശേഷം

സംഘടനയുടെ ചെയർമാൻ സാബു സ്കറിയ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി ഐ നിയാസ് ചടങ്ങിൽ സ്വാഗതം പറഞ്ഞു. ഇറ്റലി മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ അലിക്ക് ഇറ്റലിയുടെ പ്രസിഡന്റ് ബെന്നി വീട്ടിയാടാൻ ആശംസകൾ അറിയിച്ചു.

Also read:മന്ത്രവാദത്തിന്റെ മറവിൽ 13 കാരിയെ പിടിപ്പിച്ചു; തൃശ്ശൂരിൽ വ്യാജ സിദ്ധൻ അറസ്റ്റിൽ

പ്രവാസികൾ നേരിടുന്ന പല പ്രശ്നങ്ങളും സ്പീക്കറുടെ ശ്രദ്ധയിൽപ്പെടുത്തി. കൂടാതെ ലോക കേരള സഭ മെമ്പർ ജോസ് വട്ടകൊട്ട, പി ഡി മുൻ പ്രസിഡന്റ് സിബി കുമാരമംഗലം, കേരള കോൺഗ്രസ്സ്( എം) പ്രസിഡന്റ് ജോസ്മോൻ, ലിറ്റിൽ ഫ്‌ളവർ ഇംഗ്ലീഷ് സ്കൂൾ ചെയർമാൻ പ്രകാശ് ജോസഫ്, ട്രിവാൻഡ്രം യുണിറ്റ് പ്രസിഡന്റ് ഷിനു നെൽസൻ, സാൻ പിയോണെ സ്റ്റാർസ് പ്രസിഡന്റ് ബിനോയി കരുവാളൂർ, സംഘടനാ സെക്രട്ടറി ബിന്ദു വയനാട്, വനിതാ സംഘടനാ പ്രസിഡന്റ് റീന പൗലോസ് എന്നിവർ ചടങ്ങിന് ആശംസകൾ അറിയിച്ചു.  ചടങ്ങിന് സംഘടനാ ട്രഷറർ ശരത് നന്ദി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News