‘ഓരോ കുടുംബവും സമൂഹവും സമഭാവനയും സാഹോദര്യവും പുലരുന്ന ജനാധിപത്യ ഇടങ്ങളാകട്ടെ’; ഈദ് ആശംസകള്‍ നേര്‍ന്ന് സ്പീക്കർ എ.എൻ. ഷംസീര്‍

ഓരോ കുടുംബവും സമൂഹവും സമഭാവനയും സാഹോദര്യവും പുലരുന്ന ജനാധിപത്യ ഇടങ്ങളാകട്ടെയെന്നും ഏവര്‍ക്കും ഈദ് ആശംസകള്‍ നേരുന്നതായും സ്പീക്കർ എ.എൻ ഷംസീര്‍. സാർവലൗകിക സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശമാണ് ഈദ് ആശംസയിലെ മാധുര്യം.

വിവേചനങ്ങളില്ലാതെ, ഉള്ളതെല്ലാവരും ഒരുമിച്ചിരുന്ന്, പങ്കിട്ട് ഭക്ഷിച്ചും മറ്റുള്ളവരെ ഊട്ടിയും തനിക്കുള്ളതിലൊരു പങ്ക് ദാനം നൽകിയും നടത്തുന്ന ഈ പെരുന്നാളാഘോഷം മാനവികസ്നേഹത്തിന്റെ ആഘോഷമല്ലാതെ മറ്റെന്താണ്! സാമൂഹികമായ ജനാധിപത്യത്തിലേക്കുള്ള മുന്നേറ്റത്തിൽ ഒന്നിച്ചിരുന്നുള്ള ഇത്തരം പങ്കിടലുകൾക്കും പ്രസക്തിയുണ്ടെന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹം ഈദ് ആശംസകൾ നേര്‍ന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News