രാജ്യത്തെ മതനിരപേക്ഷതയേയും ജനാധിപത്യത്തെയും ഇല്ലാതാക്കാനുള്ള നീക്കം നടക്കുന്നെന്നും കടന്നുപോകുന്നത് ഭരണഘടനയെ വരെ ചോദ്യം ചെയ്യുന്ന കാലത്തിലൂടെയാണെന്നും സ്പീക്കർ എ.എൻ. ഷംസീർ. ലോകത്തെ ഏറ്റവും വലിയ എഴുതപ്പെട്ട ഭരണഘടനയാണ് നമ്മുടേതെന്നും ആ ഭരണഘടനയെ തകർക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്നും ഷംസീർ പറഞ്ഞു.
ഭരണഘടനയെ എങ്ങനെ അട്ടിമറിക്കാം എന്ന ശ്രമം നടന്നപ്പോൾ ഒരു പരിധിവരെ ഈ നാട്ടിലെ ജനങ്ങൾ ആ ശ്രമത്തെ ചെറുത്തുതോൽപ്പിച്ചു. അംബേദ്കറെ പോലും അവർ അധിക്ഷേപിക്കുകയാണ്. ഭരണഘടനയെ പരസ്യമായി ഇത്തരത്തിൽ അധിക്ഷേപിക്കാൻ ഭരണഘടന തൊട്ട് സത്യം ചെയ്തവർക്ക് കഴിയുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്.
ALSO READ: തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തില്‍ ഭേദഗതി വരുത്തി കേന്ദ്രം; പ്രതിഷേധവുമായി സിപിഐഎം പിബി
അതിൽ താനിനിയും അഭിപ്രായം പറയാതെ ഇരുന്നാൽ ഭരണഘടനയെ അട്ടിമറിക്കാൻ ഞാനും കൂടെ കൂട്ടുനിന്നതിന് തുല്യമാവും എന്നും സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here