ലോക കേരള സഭയെ തിരസ്കരിച്ച മാധ്യമങ്ങൾക്ക് സ്പീക്കർ എ എൻ ഷംസീറിൻ്റെ വിമർശനം. നാലാമത് ലോക കേരള സഭയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോഴാണ് സ്പീക്കർ സഭയെ വേട്ടയാടിയ മാധ്യമങ്ങളെ വിമർശിച്ചത്. നിങ്ങൾ ആരെയാണ് ബഹിഷ്കരിക്കാൻ ശ്രമിക്കുന്നതെന്ന് സ്പീക്കർ ചോദിച്ചു.
‘പ്രവാസികളുടെ ക്ഷേമത്തിനും കൂട്ടായ്മയ്ക്കും ഇത്രമേൽ പ്രാധാന്യം നൽകുന്ന മറ്റൊരു സംരംഭം ഉണ്ടോ? പ്രവാസികൾ അപകടത്തിൽ ആകുമ്പോൾ ലോക കേരള സഭയുടെ പ്രസക്തി നമുക്ക് ബോധ്യപ്പെടുന്നതല്ലേ? ആരെയാണ് നിങ്ങൾ ബഹിഷ്കരിക്കുന്നത്. ഏറ്റവും അവസാനം കുവൈത്തിൽ നടന്ന ദുരന്തത്തിൽ മലയാളികൾക്ക് സഹായം എത്തിച്ചതിൽ ലോക കേരളസഭയുടെ പങ്ക് എന്തായിരുന്നു എന്നത് മറച്ചുവെക്കാൻ കഴിയുമോ?’, സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിവേ എ എൻ ഷംസീർ ചോദിച്ചു.
അതേസമയം, ലോകത്തെമ്പാടും മലയാളിക്ക് നിക്ഷേപ സംരംഭങ്ങൾ തുടങ്ങാൻ എവിടെയൊക്കെ സാധിക്കുമെന്ന് ആലോചിക്കാൻ കൂടിയാണ് ലോക കേരളസഭയെന്ന് കെ ടി ജലീൽ പറഞ്ഞു. ആഫ്രിക്കയൊക്കെ നിക്ഷേപ സാധ്യത വലിയതോതിൽ ഉള്ളതാണെന്നു പ്രതിനിധികൾ പറഞ്ഞിട്ടുണ്ടെന്നും, കേരളത്തെ സുരക്ഷിതമായ ഒരു എജുക്കേഷണൽ ഹബ്ബ് ആക്കി മാറ്റാൻ എല്ലാ സഭാംഗങ്ങളുടെയും സഹകരണം ഉണ്ടാകണമെന്നും ലോക കേരളം സഭയുടെ വേദിയിൽ ജലീൽ കൂട്ടിച്ചേർത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here