ബി ജെ പി നേതാവ് പി പി മുകുന്ദന്‍റെ നിര്യാണത്തില്‍ സ്പീക്കർ എ എൻ ഷംസീർ, മന്ത്രി വി.ശിവൻകുട്ടി എന്നിവർ അനുശോചനം രേഖപ്പെടുത്തി. ബി ജെ പി മുൻ സംഘടനാ ജനറൽ സെക്രട്ടറി പി പി മുകുന്ദൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്തരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മൃതദേഹം 10.30 ന് കൊച്ചിയിലെ ആർ എസ് എസ് കാര്യാലയത്തിൽ പൊതുദർശനത്തിന് വയ്ക്കും. 2 മണിയോടെ മൃതദേഹം കണ്ണൂരിലേക്ക് കൊണ്ടു പോകും. സംസ്കാരം നാളെ വൈകിട്ട് കണ്ണൂരിൽ.
ALSO READ: പി പി മുകുന്ദന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here