‘വളരെയേറെ കാലം മലയാള ചലച്ചിത്ര രംഗത്ത് ചുവട് ഉറപ്പിച്ച നടനായിരുന്നു ജോണി’; നിര്യാണത്തില്‍ അനുശോചിച്ച് സ്പീക്കര്‍

ചലച്ചിത്രനടന്‍ കുണ്ടറ ജോണിയുടെ നിര്യാണത്തില്‍ നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ അനുശോചിച്ചു. വില്ലനായും, സ്വഭാവനടനായും, കോമേഡിയനായും, വളരെയേറെ കാലം മലയാള ചലച്ചിത്ര രംഗത്ത് ചുവട് ഉറപ്പിച്ച ഒരു നടനായിരുന്നു ജോണി. ജോണിയുടെ കുടുംബാംഗങ്ങളുടെയും , സുഹൃത്തുക്കളുടെയും, ദുഃഖത്തില്‍ സ്പീക്കറും പങ്കുചേര്‍ന്നു.

Also Read: നടന്‍ കുണ്ടറ ജോണി അന്തരിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു കുണ്ടറ ജോണിയുടെ അന്ത്യം. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലാണ് മരണം. 71 വയസായിരുന്നു. നൂറിലേറെ മലയാള സിനിമകളില്‍ അഭിനയിച്ചു. 1979 ഇറങ്ങിയ നിത്യവസന്തം ആണ് ആദ്യ ചിത്രം. മേപ്പടിയാനിലാണ് അവസാനമായി അഭിനയിച്ചത്. കിരീടം, ചെങ്കോല്‍, ആറാം തമ്പുരാന്‍, ഗോഡ്ഫാദര്‍ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News