‘വൈബടിക്കാൻ നിയമസഭയിലേക്ക് പോരുന്നോ’; ന്യൂജൻ പോസ്റ്റുമായി സ്പീക്കർ, നിയമസഭാ പുസ്തകോത്സവത്തിന് 7 ന് തുടക്കം

AN SHAMSEER

വ്യത്യസ്ഥമായ ഫേസ്ബുക്ക് പോസ്റ്റുമായി നിയമസഭാ സ്പീക്കർ എഎൻ ഷംസീർ. നിയമസഭയിലെ പുസ്തകോത്സവത്തിന്റെ ഒരുക്കങ്ങൾ കാണിക്കുന്ന ഒരു റീൽ വീഡിയോയാണ് സ്പീക്കർ അദ്ദേഹത്തിൻറെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളിലൂടെ പങ്കുവെച്ചിരിക്കുന്നത്. പുതുതലമുറ യുവാക്കളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ന്യൂജനറേഷൻ വാക്കുകൾ ഉപയോഗിച്ചുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റ് തയ്യാറാക്കിയിട്ടുള്ളത്.

ഏഴു മുതൽ 13 വരെ നടക്കുന്ന നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിലേക്ക് ആളുകളെ ക്ഷണിച്ചു കൊണ്ടും, നിയന്ത്രണങ്ങൾ കൂടാതെ നിയമസഭയുടെ അകത്തേക്ക് ആളുകൾക്ക് കയറാം എന്ന പ്രഖ്യാപിച്ചു കൊണ്ടുമാണ് സ്പീക്കർ എഎൻ ഷംസീർ തന്‍റെ ഫേസ്ബുക്കിലൂടെ വീഡിയോ പങ്കു വച്ചത്.

ALSO READ; ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിവൽ ; എല്ലാ പരിപാടികളും ജനുവരി 4, 5 തീയതികളിലേക്ക് മാറ്റി

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

“ഹലോ ഗയ്സ് ….

ഉത്സവ വൈബിലേക്ക്
നിയമസഭ ഒരുങ്ങുകയാണ്…

ഉത്സവമാണ്…
കലാ സാംസ്കാരിക നമ്മേളനങ്ങളുടെ, നിറവാർന്ന വർണ്ണ ഘോഷങ്ങളുടെ, വായനയുടെ, വാദ മുഖങ്ങളുടെ എല്ലാം സംഗമിക്കുന്ന ഉത്സവ കാലമാണ് …

ഇനിയും നിയമസഭ കാണാത്തവർക്ക് ഒരു തടസ്സവുമില്ലാതെ സഭാ ഗേറ്റിനകത്തേക്ക് 7 മുതൽ 13 വരെ നിങ്ങൾക്കും കയറാം ….

Come On all And enjoy…. “

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News