‘തലശ്ശേരി ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ പവലിയന്‍ നിര്‍മിക്കണം’; പവലിയനില്‍ വെക്കാന്‍ ബോളും ബാറ്റും സമ്മാനിച്ച് ബ്രെറ്റ് ലീ, കൂടിക്കാഴ്ച നിമിഷങ്ങള്‍ പങ്കുവെച്ച് സ്പീക്കര്‍

brett-lee

ഓസ്ട്രേയിയയിലെ സിഡ്‌നിയില്‍ കോമ്മണ്‍വെല്‍ത്ത് പാര്‍ലമെന്റ് സമ്മേളത്തില്‍ പങ്കെടുക്കവെ ഇതിഹാസ താരം ബ്രെറ്റ്‌ ലീയുമായി കൂടിക്കാഴ്ച നടത്തിയ നിമിഷങ്ങൾ ഫേസ്ബുക്കിൽ പങ്കുവെച്ച് സ്പീക്കർ എഎൻ ഷംസീർ. ഇന്ത്യയില്‍ ആദ്യമായി ക്രിക്കറ്റും കേക്കും സര്‍ക്കസും പിറന്ന തലശ്ശേരിയില്‍ നിന്ന് വന്ന എനിക്ക് അദ്ദേഹത്തോട് സംസാരിക്കാന്‍ വിഷയങ്ങള്‍ ഏറെ ഉണ്ടായിരുന്നു. കേരളത്തെയും ഇന്ത്യയിലെ ക്രിക്കറ്റിന് തുടക്കം കുറിച്ച തലശ്ശേരിയെയും സൂചിപ്പിച്ചപ്പോള്‍ അതിലെല്ലാം അദ്ദേഹത്തിന് നല്ല ധാരണയുണ്ടായിരുന്നു.

ഏറെ നേരം നമ്മുടെ നാടിനെയും നമ്മുടെ ക്രിക്കറ്റ് പൈതൃകത്തെയും പറ്റി അദ്ദേഹവുമായി സംസാരിച്ചു. അതിലേറെ അദ്ദേഹത്തിന്റെ അറിവും അഭിപ്രായങ്ങളും കേള്‍ക്കുകയുണ്ടായി. തലശ്ശേരി ക്രിക്കറ്റ് സ്റ്റേഡിയത്തെ കുറിച്ചു സംസാരിച്ചപ്പോള്‍ അവിടെ ക്രിക്കറ്റ് പവലിയന്‍ നിര്‍മിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. തലശ്ശേരിയുടെയും ക്രിക്കറ്റിന്റെയും സന്ദര്‍ശകര്‍ക്ക് അറിയാന്‍ സാധിക്കുംവിധം പവലിയന്‍ ഒരുക്കണമെന്ന് അഭിപ്രായപെട്ടു.

Read Also: നാല് ക്യാപ്റ്റൻമാർ സഞ്ജുവിൻ്റെ ഒരു പതിറ്റാണ്ട് നശിപ്പിച്ചെന്ന് പിതാവ്

ആ പവലിയനില്‍ സൂക്ഷിക്കാനായി അദ്ദേഹം സൈന്‍ ചെയ്ത ഒരു ബോളും ബാറ്റും നമ്മുടെ നാടിന് സമ്മാനമായി നല്‍കി. നമ്മുടെ നാടിനെ അകലങ്ങളില്‍ നിന്നുമറിഞ്ഞുകൊണ്ട് എത്ര സ്‌നേഹത്തോടെ അദ്ദേഹം ചേര്‍ത്ത് നിര്‍ത്തുന്നു എന്നത് ഏറെ അഭിമാനം നല്‍കുന്ന കാര്യമാണ്. തലശ്ശേരിയും ഇവിടെ പിറന്ന ഇന്ത്യയിലെ ക്രിക്കറ്റുമെല്ലാം അദ്ദേഹത്തിന് ഏറെ പരിചിതമായിരുന്നു. ബാറ്റ്‌സ്മാന്‍മാരെ വിറപ്പിക്കുന്ന സ്പീഡും യോര്‍ക്കറുകളും അതിലേറെ മനോഹരമായ ആക്ഷനും കൊണ്ട് ഇതിഹാസമായി മാറിയ ബ്രെറ്റ്‌ലീയുമായുള്ള സൗഹൃദനിമിഷങ്ങള്‍ എക്കാലവും മനസ്സിലോര്‍ക്കാന്‍ ഒരുപാട് ഓര്‍മകള്‍ സമ്മാനിച്ചുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് താഴെ വായിക്കാം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News