നിയമസഭയ്ക്കുള്ളിലെ പ്രതിപക്ഷ സംഘർഷം പകർത്തിയ മാധ്യമ പ്രവർത്തകർക്ക് നോട്ടീസ് നൽകിയ സംഭവത്തില്‍ പ്രതികരണവുമായി സ്പീക്കര്‍ എഎന്‍ ഷംസീര്‍. നിയമസഭ മന്ദിരം അതീവ സുരക്ഷാ മേഖലയാണ്. സഭയിലെ കോറിഡോറിൽ ദൃശ്യങ്ങൾ പകർത്താൻ അനുവാദമില്ലെന്നും അദ്ദേഹം പറഞ്ഞു.
നിയമവിരുദ്ധമായി ആര് ചെയ്താലുംനടപടി ഉണ്ടാവും. ചട്ടങ്ങൾ മാധ്യമങ്ങൾക്കും ബാധകമാണെന്നും മന്ത്രിമാരുടെയും ഭരണപക്ഷ എംഎൽഎമാരുടെയും സ്റ്റാഫുകൾ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here