‘സഖാവ് പുഷ്പന്‍ ഞങ്ങള്‍ക്കെന്നും ചോരതുടിപ്പാര്‍ന്ന രക്തപുഷ്പമായിരിക്കും’: അനുശോചിച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍

സഖാവ് പുഷ്പന്റെ നിര്യാണത്തില്‍ അനുശോചിച്ച് നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍. സഖാവ് പുഷ്പന്‍ എന്നും ചോരതുടിപ്പാര്‍ന്ന രക്തപുഷ്പമായിരിക്കുമെന്ന് എ എന്‍ ഷംസീര്‍ അനുസ്മരിച്ചു.

ALSO READ:‘വിപ്ലവകാരിയുടെ മഹത്വമെന്തെന്ന് നമ്മെ ബോധ്യപ്പെടുത്തിയ ജീവിതമായിരുന്നു സഖാവ് പുഷ്പന്റേത്’: മുഖ്യമന്ത്രി

പ്രിയ സഖാവ് പുഷ്പന് ആദരാഞ്ജലികള്‍.. കൂത്തുപറമ്പിന്റെ രണഗാഥകളില്‍ നാടിന്റെ തേങ്ങലായിരുന്ന സഖാവ് പുഷ്പന്‍, ഞങ്ങളുടെ പുഷ്‌പേട്ടന്‍ വിട വാങ്ങിയിരിക്കുന്നു. യൗവന തീക്ഷണമായ സമരനാളുകളിലൊന്നില്‍ പോലീസിന്റെ വെടിയേറ്റ് കിടപ്പിലായിട്ടും നാടിന്റെ സമരാവേശമായിരുന്നു അദ്ദേഹം. രണ്ട് പതിറ്റാണ്ടോളം നീണ്ട ആ സഹന ജീവിതം അവസാനിച്ചിരിക്കുന്നു. സഖാവേ, അഭിവാദ്യങ്ങള്‍… അങ്ങെന്നും ഞങ്ങള്‍ക്ക് ചോരതുടിപ്പാര്‍ന്ന രക്തപുഷ്പമായിരിക്കും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ:‘ഏതൊരു വിപ്ലവകാരിയുടെ മനസിലും അണയാത്ത കനലായി പുഷ്പന്‍ ജീവിക്കും’: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News