ഇരിപ്പിടം മാറ്റി നൽകാൻ ആകില്ല; പി വി അൻവറിന്റെ ആവശ്യം തള്ളി സ്പീക്കർ എ എൻ ഷംസീർ

an shamseer

പി വി അൻവറിന്റെ ആവശ്യം തള്ളി സ്പീക്കർ എ എൻ ഷംസീർ. ഇരിപ്പിടം മാറ്റി നൽകാൻ ആകില്ല എന്നും സ്പീക്കർ വ്യക്തമാക്കി. അൻവർ ആവശ്യപ്പെടുന്ന ഇരിപ്പിടം നൽകാൻ ആകില്ലെന്ന് സ്പീക്കർ പറഞ്ഞു.അൻവറെ സ്പീക്കർ അക്കാര്യം അറിയിച്ചു. ഇതുകാണിച്ച് അൻവറിന് സ്പീക്കർ കത്തു നൽകി. പ്രതിപക്ഷ നിരയിൽ പിൻഭാഗത്തായാണ് അൻവറിന് സീറ്റ് അനുവദിച്ചിട്ടുള്ളത് . അവിടെ ഇരിക്കാൻ സാധിക്കില്ലെന്നാണ് അൻവറിന്റെ നിലപാട് .അതേസമയം പ്രതിപക്ഷം ചോദ്യോത്തര വേള ബഹിഷ്കരിച്ചു.

ALSO READ: ജനങ്ങളില്‍ നിന്നും വലിയ പ്രതിഷേധം ഉയരുന്നുണ്ട്, വയനാട് ദുരന്തത്തില്‍ ഒരു സഹായവും കേന്ദ്രത്തില്‍ നിന്ന് ഉണ്ടായിട്ടില്ല: മുഖ്യമന്ത്രി

അതേസമയം സര്‍ക്കാരിന് ഒരു ചോദ്യത്തിനും മറുപടി നല്‍കുന്നത് പ്രയാസമുള്ള കാര്യമല്ലെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ ചോദ്യങ്ങള്‍ക്കും വിശദമായി മറുപടി നല്‍കുന്ന രീതിയാണ് സര്‍ക്കാറിനുള്ളത്. ചില ചോദ്യങ്ങള്‍ക്ക് അപ്പോള്‍ മറുപടി നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നീട് വിവരങ്ങള്‍ ചോദിച്ചു മറുപടി നല്‍കാറുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന് ഇത്തരം കാര്യങ്ങളില്‍ ഒന്നും മറച്ചുവെക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News