സംസ്ഥാന നിയമസഭയുടെ 13-ാം സമ്മേളനം ജനുവരി 17ന് ആരംഭിക്കുമെന്ന് സ്പീക്കർ എ.എൻ. ഷംസീർ അറിയിച്ചു. 2025-26 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റിന് ഫെബ്രുവരി 7ന് തുടക്കമാവുമെന്നും സ്പീക്കർ തുടർന്ന് അറിയിച്ചു. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയായിരിക്കും ഇത്തവണ ബജറ്റിന് തുടക്കം കുറിക്കുക. തുടർന്ന് ഫെബ്രുവരി 13 വരെ സഭ ചേരുമെന്നും ഫെബ്രുവരി 14 മുതൽ മാർച്ച് 2 വരെ സഭ ഉണ്ടായിരിക്കില്ലെന്നും സ്പീക്കർ അറിയിച്ചു.
തുടർന്ന് മാർച്ച് 13 മുതൽ 28 വരെ വീണ്ടും സഭ ചേരുമെന്നും 28ന് സഭ സമാപിക്കുമെന്നും സ്പീക്കർ പറഞ്ഞു. 3-ാമത് നിയമസഭാ പുസ്തകോത്സവത്തിന് ജനങ്ങളിൽ നിന്നും മികച്ച പ്രതികരണം ലഭിച്ചെന്നും മാധ്യമങ്ങളും മികച്ച രീതിയിലാണ് സഹകരിച്ചതെന്നും സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു.
പ്രതിപക്ഷ നേതാവിനെതിരെ പി.വി. അൻവർ ഉന്നയിച്ച ആരോപണത്തിന് താൻ ചട്ടപ്രകാരം അനുമതി നൽകുക മാത്രമാണ് ചെയ്തതെന്നും പി.വി. അൻവറും സർക്കാരും തമ്മിലുള്ള തർക്കത്തിലേക്ക് സഭയെയും സ്പീക്കറെയും വലിച്ചിഴയ്ക്കുന്നത് ശരിയല്ലെന്നും സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here