ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി; മന്ത്രി വിഎൻ വാസവന് സ്പീക്കറുടെ അഭിനന്ദനം

നിയമസഭാംഗങ്ങളുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകിയതിന് മന്ത്രി വിഎൻ വാസവന് സ്പീക്കറുടെ അഭിനന്ദനം. സഹകരണം, തുറമുഖം, ദേവസ്വം വകുപ്പുകളെ സംബന്ധിച്ച് എഴുതി നൽകിയ ചോദ്യങ്ങൾക്ക് കൃത്യവും വ്യക്തവുമായ മറുപടി നൽകി. ഇതിനൊപ്പം 19 ഉപചോദ്യങ്ങൾക്കും കൃത്യമായ മറുപടി നൽകി.

Also Read: ഇന്ത്യയെ അമേരിക്കൻ സൈനിക താവളമാക്കാൻ പോലും കേന്ദ്രം മടിക്കില്ലെന്ന് മുഖ്യമന്ത്രി

പാർലമെന്ററി പ്രവർത്തനത്തിലെ അനുകരണീയ മാതൃകയാണന്നും മറ്റു മന്ത്രിമാർ ഇത് മാതൃക ആക്കണമെന്നും സ്പീക്കർ അഭിപ്രായപ്പെട്ടു. 15ാം നിയമസഭയുടെ ഇതുവരെ നടന്ന എല്ലാ സമ്മേളനങ്ങളിലും മന്ത്രിയുടെ പരിഗണനയ്ക്ക് വന്ന എല്ലാ ചോദ്യങ്ങൾക്കും കൃത്യമായ മറുപടി നൽകിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News