വയനാട് ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്ക് കേരള നിയമസഭ ചരമോപചാരം അര്‍പ്പിക്കുന്ന ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ പ്രശസ്ത വിപ്ലവ ഗായിക പി കെ മേദിനി കേരള നിയമസഭ സന്ദര്‍ശിച്ചു. സ്പീക്കറുടെ ചേംബറില്‍ എത്തിയ മേദിനിയെ സ്പീക്കര്‍ എഎന്‍ ഷംസീര്‍, നിയമസഭയുടെ ഉപഹാരം നല്‍കി ആദരിച്ചു.
ഗതാഗതവകുപ്പുമന്ത്രി കെബി ഗണേഷ് കുമാര്‍, എംഎല്‍എമാരായ പിപി. ചിത്തരഞ്ജന്‍, യു പ്രതിഭ, നിയമസഭാ സെക്രട്ടറി ഡോ.എ കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 93ാം വയസ്സില്‍ പികെ മേദിനി പാടിയ ‘വയനാടിന്‍ മനതാരില്‍ സ്‌നേഹം നിറയട്ടെ’ എന്ന സംഗീത ആല്‍ബത്തിന്റെ പ്രകാശനം സ്പീക്കര്‍ നിര്‍വഹിച്ചു. തുടര്‍ന്ന് സ്പീക്കറുടെ ചേംബറില്‍ പഴയ വിപ്ലവ ഗാനങ്ങളും പി.കെ. മേദിനി ആലപിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here