ടിപി ചന്ദ്രശേഖരന്‍ കേസിലെ പ്രതികള്‍ക്ക് സര്‍ക്കാര്‍ ശിക്ഷായിളവ് നല്‍കാന്‍ ശ്രമമെന്ന പ്രതിപക്ഷ ആരോപണം; അങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്ന് സ്പീക്കർ

ടിപി ചന്ദ്രശേഖരന്‍ കേസിലെ പ്രതികള്‍ക്ക് സര്‍ക്കാര്‍ ശിക്ഷായിളവ് നല്‍കാന്‍ ശ്രമമെന്ന് ആരോപിച്ച് നിയസഭയില്‍ പ്രതിപക്ഷ ബഹളം. അങ്ങനെ ഒരു നീക്കം നടന്നിട്ടില്ലെന്ന് സ്പീക്കര്‍ സഭയെ അറിയിച്ചു. എന്നാല്‍ പ്രതിപക്ഷം നടപടികള്‍ തടസപ്പെടുത്തിയതോടെ നിയസഭ ഇന്നത്തേക്ക് പിരിഞ്ഞു. വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാരിന് ഭയമാണെന്ന് വിഡി സതീശന്‍ ആരോപിച്ചു. പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി ബഹളം തുടര്‍ന്നതോടെ നടപടികള്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു.

Also Read: പട്ടികജാതി വിഭാഗക്കാരായ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ കുടിശ്ശിക ഇല്ലാതെ വിതരണം ചെയ്യാനുള്ള ഇടപെടൽ നടത്തും: മന്ത്രി ഒ ആർ കേളു

അതേസമയം ഒരു വര്‍ഷം മുന്‍പ് തയ്യാറാക്കിയ പട്ടികയുടെ പേരിലാണ് പ്രതിപക്ഷം വസ്തുവിരുദ്ധമായ ആരോപണം ഉന്നയിക്കുന്നതെന്നാണ് സര്‍ക്കാര്‍ ഭാഗം. ആസാദി കാ അമൃത് പദ്ധതിയുടെ ഭാഗമായി തടവുകാര്‍ക്ക് ശിക്ഷായിളവ് നല്‍കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 2023 ജനുവരിയില്‍ 368 തടവുകാരുടെ വിവരങ്ങള്‍ നല്‍കി.

Also Read: മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്; ധാരണയായി മഹാവികാസ് അഘാഡി സഖ്യം

മാനദണ്ഡ പ്രകാരം ടി പി ചന്ദ്രശേഖരന്‍ കേസിലെ പ്രതികളെയും ഈ പട്ടികയില്‍ ഉള്‍പ്പെടുത്തി.ടി പി കേസിലെ പ്രതികളുടെ ശിക്ഷ ഉയര്‍ത്തിയുള്ള ഉത്തരവ് വന്നത് 2024 ഫെബ്രുവരിയിലാണ്. ഈ സാഹചര്യത്തില്‍ പ്രതികളുടെ പേര് ഒഴിവാക്കിയുള്ളതാണ് പുതിയ പട്ടിക. ഇക്കാര്യം മറച്ചുവെച്ചുള്ള പ്രചരണമാണ് മാധ്യമ സഹായത്തോടെ പ്രതിപക്ഷം നടത്തിക്കൊണ്ടിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News