സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയെ അട്ടിമറിക്കാന്‍ ശ്രമം: സ്പീക്കര്‍ എ.എന്‍ ഷംസീര്‍

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍. വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും അപമാനിക്കുകയാണ്. പേര് എഴുതാന്‍ അറിയാത്ത ആരും ഇവിടെയില്ല. കൂടാതെ അടച്ചിട്ട മുറിയില്‍ നടന്ന ചര്‍ച്ച ചോര്‍ത്തിയത് ശരിയല്ലെന്നും അനാവശ്യ വിവാദം ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നും സ്പീക്കര്‍ പറഞ്ഞു.

ALSO READ:  കുവൈത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് താത്കാലിക മൊറൊട്ടോറിയം പ്രഖ്യാപിച്ചു

അതേസമയം സ്ത്രീധനം നമ്മുടെ അന്തസിന് ചേര്‍ന്നതല്ലെന്നും വിവാഹത്തിന് കാശ് ചോദിക്കുന്നത് കേരള സമൂഹത്തിന് യോജിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു. ആണ്‍കുട്ടികള്‍ വാങ്ങില്ലെന്നും, പെണ്‍കുട്ടികള്‍ കൊടുക്കില്ലെന്നും തീരുമാനിക്കണം. ഇനി ആരെങ്കിലും ചോദിച്ചു വന്നാല്‍ സിനിമയില്‍ മാമൂക്കോയ ഇന്നസെന്റിനെ ചെയ്തപോലെ ചെയ്യണം. ചോദിച്ചവനെ മാറ്റി നിര്‍ത്തി അത് ചെയ്യണമെന്നും കൂടുതല്‍ പറയണ്ടല്ലോയെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News