ശാസ്ത്രമല്ല വലുത് വിശ്വാസമാണ്; സ്പീക്കർ മാപ്പ് പറയണം : ജി സുകുമാരൻ നായർ

സ്പീക്കറുടെ പ്രസ്താവന ഹൈന്ദവരുടെ ചങ്കിൽ തറച്ചെന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ശാസ്ത്രമല്ല വലുത് വിശ്വാസമാണ് എന്നും സ്പീക്കർ മാപ്പ് പറയണമെന്നും ജി സുകുമാരൻ നായർ പറഞ്ഞു. ആരാധനമൂർത്തിയെ അപമാനിച്ചു എന്നും ബി.ജെ.പിയോട് ഈ കാര്യത്തിൽ യോജിച്ച് പ്രവർത്തിക്കുവാനാണ് തീരുമാനമെന്നും ജി സുകുമാരൻ നായർ കൂട്ടിച്ചേർത്തു. സ്പീക്കർ രാജിവയ്ക്കണമെന്ന് താൻ പറഞ്ഞില്ല, ആ സ്ഥാനത്ത് തുടരാൻ അർഹനല്ലെന്നാണ് പറഞ്ഞത് എന്നും ഇതിൽ ഒരു വീട്ടുവീഴ്ച്ചയുമില്ലെന്നും സുകുമാരൻ നായർ വ്യക്തമാക്കി.

also read; ആലുവയിലെ അരുംകൊല: തെളിവെടുപ്പ് ഇന്ന്

തനിക്ക് തെറ്റുപറ്റി എന്ന് ഷംസീർ മാപ്പ് പറയണം,ശാസ്ത്രം ഗണപതിക്ക് മാത്രം മതിയോ, മറ്റു മതങ്ങൾക്ക് വേണ്ടേ എന്നും സുകുമാരൻ നായർ ചോദിച്ചു.എകെ ബാലന് ആര് മറുപടി പറയുന്നെന്നും ബിജെപി ഈ വിഷയത്തിൽ നല്ല സമീപനം എടുത്തു, ഞങ്ങൾ ആരെയും ആക്രമിക്കുന്നില്ല പ്രാർത്ഥന മാത്രമാണെന്നും സുകുമാരൻ നായർ വ്യക്തമാക്കി. എകെ ബാലൻ വെറും നുറുങ്ങ് തുണ്ട് ആണെന്നും കോണ്ഗ്രസ് നേതാക്കൾക്കും ഈ വഴി വരേണ്ടി വരുമെന്നും സുകുമാരൻ നായർ പറഞ്ഞു. ബി.ജെ.പി. സമരം പ്രഖ്യാപിച്ചത് സ്വാഗതാർഹം എന്നും സുകുമാരൻ നായർ പറഞ്ഞു.

also read; ഹരിയാനയിലെ വർഗീയകലാപം ആസൂത്രിതം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News