സമഭാവനയും സ്നേഹവും സാഹോദര്യവും പുലരുമ്പോഴാണ് ഐശ്വര്യവും സമൃദ്ധിയും അർത്ഥപൂർണമാകുന്നത്; വിഷു ആശംസകൾ നേർന്ന് സ്പീക്കർ

വിഷു ആശംസകൾ നേർന്ന് സ്പീക്കർ എ എൻ ഷംസീർ.കാർഷിക കേരളം അതിന്റെ വിളകളേയും സമൃദ്ധമായ വിളവെടുപ്പുകളേയുമാണ് കണി കാണുന്നത്. ഐശ്വര്യത്തേയും സമൃദ്ധിയേയും എല്ലാവരും ഒന്നുചേർന്ന് വരവേൽക്കുന്നു. സമഭാവനയും സ്നേഹവും സാഹോദര്യവും പുലരുമ്പോഴാണ് ഐശ്വര്യവും സമൃദ്ധിയും അർത്ഥപൂർണമാകുന്നത്. അത്തരത്തിൽ അർത്ഥപൂർണമായ വിഷു ആശംസിക്കുന്നു എന്നാണ് സ്‌പീക്കറുടെ ആശംസ.

ALSO READ: സാഹോദര്യവും സമത്വവും പുലരുന്ന ഒരു പുതുലോകം കെട്ടിപ്പടുക്കാനുള്ള ചുവടുവെപ്പായി ഒരു വിഷു കൂടി: വിഷു ആശംസകളുമായി മുഖ്യമന്ത്രി

മുഖ്യമന്ത്രിയും വിഷു ആശംസകൾ നേർന്നു. സാഹോദര്യവും സമത്വവും പുലരുന്ന ഒരു പുതുലോകം കെട്ടിപ്പടുക്കാനുള്ള ചുവടുവെപ്പായി ഈ വിഷു മാറട്ടെ എന്ന ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വിഷു നമ്മുടെ സമ്പന്നമായ കാർഷിക പാരമ്പര്യത്തിന്റെ ആഘോഷവും അടയാളപ്പെടുത്തലുമാണ്. സമ്പൽസമൃദ്ധവും സംതൃപ്തി നിറഞ്ഞതുമായ ഒരു നല്ല നാളേക്ക് വേണ്ടിയുള്ള പ്രതീക്ഷകളാണ് വിഷു ആഘോഷങ്ങളുടെ കാതൽ.സാമൂഹ്യജീവിതത്തില്‍ കര്‍ഷകനെയും കാര്‍ഷികവൃത്തിയെയും കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിക്കുന്നു എന്നതുതന്നെയാണ് ഇതര ഉത്സവങ്ങളില്‍ നിന്ന് ഇതിനെ വേറിട്ടുനിര്‍ത്തുന്നത്. നമ്മുടെ കാർഷിക സംസ്കാരം തിരിച്ചുപിടിക്കാനും സമ്പുഷ്ടമാക്കാനുമുള്ള ഓർമ്മപ്പെടുത്തലാവട്ടെ ഈ വർഷത്തെ വിഷു എന്നാണ് ആശംസിച്ചത്.

ALSO READ: തൃശൂർ പൂരത്തിനുള്ള നാട്ടാന സർക്കുലർ; പുതിയ സത്യവാങ്മൂലം സമർപ്പിക്കും: മന്ത്രി എ കെ ശശീന്ദ്രൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News