മകരവിളക്ക് മഹോത്സവം; ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക സജീകരണം

മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക സജീകരണം. ജനുവരി 10 മുതൽ സ്പോട്ട് ബുക്കിംഗ് അനുവദിക്കില്ല. മകരവിളക്ക് ദിവസമായ ജനുവരി 15ന് 40000 പേർക്ക് മാത്രമേ വെർച്വൽ ക്യൂ ബുക്കിംഗ് നടത്താൻ കഴിയൂ. ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് അത്യപൂർവ്വമായി തുടരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.

Also Read; ഇടുക്കിയിൽ പശുക്കൾ കൂട്ടത്തോടെ ചത്ത സംഭവം; കുട്ടി കർഷകർക്ക് സഹായവുമായി മന്ത്രിമാരായ ജെ ചിഞ്ചു റാണിയും റോഷി അഗസ്റ്റിനും നടൻ ജയറാമും

മകരവിളക്ക് മഹോത്സവത്തിനായി നട തുറന്നതുമുതൽ തന്നെ ശബരിമലയിൽ തീർത്ഥാടകരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. പ്രതിദിനം ഒരു ലക്ഷത്തിലധികം ഭക്തരാണ് നിലവിൽ ശബരിമലയിൽ ദർശനത്തിനായി എത്തുന്നത്. ഇതോടെയാണ് മകരവിളക്കുമായി ബന്ധപ്പെട്ട് തീർഥാടകരുടെ എണ്ണത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്.പൊലീസിൻ്റെ നിർദ്ദേശം കൂടി പരിഗണിച്ചാണ് ദേവസ്വം ബോർഡ് തീരുമാ നം.ജനുവരി 14ന് 50,000വും മകരവിളക്ക് ദിവസമായ ജനുവരി 15ന് 40000 തീർത്ഥാടകർക്ക് വെർച്ചൽ ക്യൂബ വഴി ബുക്ക് ചെയ്യാൻ സാധിക്കൂ.നിലവിൽ പരമാവധി ബുക്കിംഗ് പരിധി 80,000 ആണ് .

Also Read; ഫോൺ വാങ്ങുന്നെങ്കിൽ ഇപ്പോൾ വാങ്ങണം; 2024 നെ കാത്തിരിക്കുന്ന ഓഫറുകൾ ഇതൊക്കെ

ജനുവരി 10 മുതൽ സ്പോട്ട് ബുക്കിംഗ് ഒഴിവാക്കാനും ദേവസ്വം ബോർഡ് തീരുമാനിച്ചിട്ട് ഉണ്ട്. മകരവിളക്കിന് മൂന്നുദിവസം മുമ്പ് പതിനെട്ടാംപടി ചവിട്ടുന്ന തീർത്ഥാടകർ മകരവിളക്ക് ദർശിച്ച ശേഷമാണ് മല ഇറങ്ങുന്നത്. ഇത്തരം ഒരു സാഹചര്യത്തിൽ കൂടുതൽ തീർത്ഥാടകർ ദർശനത്തിനായി എത്തിയാൽ സന്നിധാനത്തെ തിരക്ക് വൻതോതിൽ വർദ്ധിക്കും.ശബരിമലയിൽ ഇന്നും നട തുറന്നത് മുതൽ തന്നെ പതിനായിരങ്ങളാണ് അയ്യപ്പസന്നിധിയിലേക്ക് ഒഴുകിയെത്തിയത്.മണിക്കൂറിൽ 4200 -ൽ അധികം തീർത്ഥാടകരാണ് പതിനെട്ടാം പടി ചവിട്ടുന്നത്. തീർത്ഥാടകരോട് ഒഴുക്ക് വർധിച്ച് സഹാചര്യത്തിൽ വിപുലമായ ക്രമീകരണങ്ങളാണ് സന്നിധാനത്തും പമ്പയിലും നിലയ്ക്കലും ദേവസ്വം ബോർഡ് സർക്കാരും ഏർപ്പെടുത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News