ശബരിമലയിൽ കുട്ടികൾക്ക് സുഖദർശനം ഒരുക്കാൻ പ്രത്യേക ക്രമീകരണം

കുട്ടികൾക്ക് സുഖദർശനം ഒരുക്കാൻ സന്നിധാനത്ത് പ്രത്യേക ക്രമീകരണം പ്രവർത്തനം ആരംഭിച്ചു. ഫ്‌ളൈഓവർ ഒഴിവാക്കി ശ്രീകോവിലിന്റെ ഭാഗത്തായി സജ്ജീകരിച്ച കവാടത്തിലൂടെയാണ് കുട്ടികളെ നേരിട്ട് മുന്നിലെത്തിക്കുന്നത്.

Also Read: നവകേരള സദസിൽ പങ്കെടുത്ത് അടൂർ ഗോപാലകൃഷ്ണൻ

ശബരിമലയിലെത്തുന്ന കുട്ടികൾക്ക് സുഗമദർശനം ഉറപ്പാക്കുന്നതിനാണ് ന ദേവസ്വം ബേർഡ് പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയത്. പോലീസിന്റെ സഹായത്തോടെ പതിനെട്ടാം പടി കയറി മുകളിലെത്തി, ഫ്‌ളൈഓവർ ഒഴിവാക്കി ശ്രീകോവിലിന്റെ ഭാഗത്തായി സജ്ജീകരിച്ച കവാടത്തിലൂടെ നേരിട്ട് ദർശനത്തിന് എത്താം.

Also Read: സംസ്ഥാനത്ത് അതിശക്തമായ മഴ; ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത, വിവിധ ജില്ലകളില്‍ അലേര്‍ട്ടുകള്‍

കുട്ടികളെയും അവർക്കൊപ്പമുള്ള ഒരു രക്ഷാകർത്താവിനെയുമാണ് ഇതുവഴി കടത്തിവിടുന്നത്. ഈ സംവിധാനം ദുരുപയോഗം ചെയ്യാതിരിക്കാൻ ദേവസ്വം ഗാർഡുമാരും പോലീസും ഡ്യൂട്ടിക്ക് ഉണ്ട്. ഞായറാഴ്ച്ച ഉച്ച മുതൽ കനത്തമഴയാണ് സന്നിധാനത്ത് അനുഭവപ്പെട്ടത്. കനത്ത മഴയിലും തിരക്കിന് കാര്യമായ കുറവുണ്ടായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News