‘പുഴകള്‍ക്കായി പ്രത്യേക അതോറിറ്റി പരിഗണനയില്‍, ശാസ്ത്രീയ റിപ്പോര്‍ട്ട് അനുസരിച്ച് തുടര്‍നടപടി’: മന്ത്രി പി രാജീവ്

പെരിയാറിൽ മീനുകൾ ചത്തുപൊങ്ങിയ സംഭവത്തിൽ അടിയന്തിര റിപ്പോർട്ട്‌ സമർപ്പിക്കാൻ സബ് കലക്ടറെ നിയോഗിച്ചിട്ടുണ്ടെന്നും ശനിയാഴ്ച തന്നെ റിപ്പോർട്ട് നൽകണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും മന്ത്രി പി രാജീവ് അറിയിച്ചു. പെരിയാല്‍ മത്സ്യക്കുരുതിയുമായി ബന്ധപ്പെട്ട അവലോകന യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. രാസമാലിന്യമാണോ ജൈവ മാലിന്യം ആണോ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങാൻ കാരണമായതെന്ന് കണ്ടെത്താൻ ശാസ്ത്രീയ പഠനങ്ങള്‍ ആരംഭിച്ചു. നഷ്ട്ടം നികത്താനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.

Also read:അമിതവണ്ണം ഒരാഴ്ചയ്ക്കുള്ളില്‍ കുറയും; ശീലിക്കാം ഈ ജ്യൂസ്

റിപ്പോർട്ട്‌ അനുസരിച്ച് നടപടികള്‍ സ്വീകരിക്കും. പാതാളം റെഗുലേറ്റര്‍ തുറക്കുന്നതിന് പ്രത്യേക പ്രോട്ടോക്കോള്‍ ഇല്ല. ഇനി മുതല്‍ അത് നടപ്പാക്കും. മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ ഉന്നത ഉദ്യോഗസ്ഥന് ചുമതല കൊടുക്കുന്നത് പരിഗണനയിലാണ്. പെരിയാർ അതോറിറ്റി അഥവാ പുഴകൾക്കായി അതോറിറ്റി എന്ന ആലോചന സജീവമാക്കും. ഇക്കാര്യം മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തു. അന്വേഷണത്തിൽ ഏതെങ്കിലും തരത്തിൽ രാസമാലിന്യ സാന്നിധ്യം ഉണ്ടെങ്കില്‍ കര്‍ശന നടപടി. ശാസ്ത്രീയ റിപ്പോർട്ട്‌ അനുസരിച്ചായിരിക്കും തീരുമാനം. 1998 ശേഷം രസമാലിന്യം അളവ് കുറഞ്ഞു വരുന്നു എന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ റിപ്പോര്‍ട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News