ഭൂമി ഇടപാട് വിഷയം; ഡിജിപിക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്

ഭൂമി ഇടപാട് വിഷയത്തിൽ ഡിജിപിക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. വില്‍പന കരാറില്‍ നിന്ന് പിന്നാക്കം പോയത് ഉമര്‍ ഷെരീഫാണ്. ഭൂമി വാങ്ങുന്നത് നഷ്ടമെന്ന് കണ്ട് അഡ്വാന്‍സ് തിരികെ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് ഡിജിപി വഴങ്ങിയില്ലെന്നും സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്കെതിരെ ഒരു വിഭാഗം പ്രചരണം ശക്തിപ്പെടുത്തി മുന്നോട്ട് പോകുമ്പോ‍ഴാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് പുറത്ത് വരുന്നത്.

Also Read: യെച്ചൂരി കോൺഗ്രസ് ഏജൻ്റാണെന്ന് ഇ പി ജയരാജൻ പറഞ്ഞുവെന്ന റിപ്പോർട്ട്; മാതൃഭൂമിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജൻ

ഡിജിപിക്ക് വീ‍ഴ്ച പറ്റിയിട്ടില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടിൽ വില്‍പന കരാറില്‍ നിന്ന് പിന്നാക്കം പോയത് ഉമര്‍ ഷെരീഫാണെന്നും കണ്ടെത്തി. ഭൂമി വാങ്ങുന്നത് നഷ്ടമെന്ന് കണ്ട് അഡ്വാന്‍സ് തിരികെ ആവശ്യപ്പെട്ടു, എന്നാല്‍ ഇതിന് ഡി.ജി.പി വഴങ്ങിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഡി.ജി.പി ബാങ്കില്‍ നിന്ന് എടുത്തത് വിദ്യാഭ്യാസ വായ്പയായിരുന്നു. കൊളാറ്ററല്‍ സെക്യൂരിറ്റിയായാണ് ഭൂമിയുടെ പ്രമാണം ബാങ്കില്‍ വെച്ചത്. അഞ്ച് ലക്ഷം രൂപ നേരിട്ട് വാങ്ങിയെന്ന ആരോപണം ഡിജിപി നിഷേധിച്ചതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഉമറുമായുള്ള വില്‍പന കരാര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും സ്‌പെഷ്യല്‍ബ്രാഞ്ച് റിപ്പോര്‍ട്ട് കണ്ടെത്തി.

Also Read: കോൺഗ്രസിൽ പുതിയ ഗ്രൂപ്പ് നീക്കം; കെ കരുണാകരന്റെ ജന്മദിന അനുസ്മരണ പരിപാടിക്ക് ക്ഷണം കെ സുധാകരന് മാത്രം

ഭൂമി ഇടപാടുമായി ബന്ധപ്പെട്ടു തന്‍റെ ഭാഗത്തു തെറ്റൊന്നും സംഭവിച്ചിട്ടില്ലെന്നും തനിക്കാണു നഷ്ടം സംഭവിച്ചതെന്നും നേരത്തെ ഡിജിപി വിശദീകരിച്ചിരുന്നു. കൃത്യമായ കരാറോടെയാണ് വില്‍പനയില്‍ ഏര്‍പ്പെട്ടത്. ഭൂമിക്കു വായ്പ ഉണ്ടായിരുന്ന കാര്യം മുന്‍കൂട്ടി അറിയിച്ചിരുന്നു. മുഴുവന്‍ പണവും നല്‍കിയ ശേഷം പ്രമാണം എടുത്തു നല്‍കാമെന്നായിരുന്നു ധാരണ. മൂന്നു മാസം കഴിഞ്ഞിട്ടും പണം നല്‍കാതെ അഡ്വാന്‍സ് തിരികെ ചോദിക്കുകയായിരുന്നുവെന്നും ഡിജിപി വ്യക്തമാക്കിയിരുന്നു. ഇക്കാര്യങ്ങൾ സ്‌പെഷ്യല്‍ബ്രാഞ്ച് റിപ്പോര്‍ട്ട് ശരിവയ്ക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News