പൂരിയും ദോശയുമെല്ലാം മടുത്തോ ? ബ്രേക്ക്ഫാസ്റ്റിന് 5 മിനുട്ടിനുള്ളില്‍ ഒരു വെറൈറ്റി ഐറ്റം !

neypathal

എന്നും രാവിലെ ദോശയും പൂരിയും അപ്പവുമെല്ലാം കഴിച്ച് മടുത്തവരാണോ നിങ്ങള്‍ ? എങ്കില്‍ ഇന്ന് ഒരു വെറൈറ്റി ബ്രേക്ക്ഫാസ്റ്റ് ആയാലോ ? നല്ല കിടിലന്‍ രുചിയില്‍ മലബാറുകാരുടെ സ്വന്തം നെയ്പ്പത്തല്‍ തയ്യാറാക്കിയാലോ ?

ചേരുവകള്‍

പത്തിരിപ്പൊടി – രണ്ട് കപ്പ്

റവ – കാല്‍ കപ്പ്

പെരുംജീരകം – രണ്ട് ടേബിള്‍ സ്പൂണ്‍

ഉപ്പ് – ആവശ്യത്തിന്

ചെറിയ ഉള്ളി – ഇരുപത് അല്ലിയോളം

വെളിച്ചെണ്ണ – ആവശ്യത്തിന്

തേങ്ങ ചിരകിയത് – ഒരു കപ്പ്

Also Read : കൈവെള്ളയില്‍ പെട്രോള്‍ വാങ്ങുന്ന റീല്‍സെടുത്ത് പെണ്‍കുട്ടി; കമന്റുകളുമായി സോഷ്യല്‍മീഡിയ, വീഡിയോ

തയ്യാറാക്കുന്ന വിധം

രണ്ട് കപ്പ് പത്തിരിപ്പൊടിയിലേക്ക് കാല്‍ കപ്പ് റവയും ഉപ്പും ചേര്‍ത്ത് കൊടുക്കുക

ഇതിലേക്ക് അരച്ച തേങ്ങയും ചെറിയ ഉള്ളിയും പെരുഞ്ചീരകവും കൂടി ഇട്ട് മിക്‌സ് ചെയ്യുക

ഒന്നേമുക്കാല്‍ കപ്പ് തിളച്ച വെള്ളം കൂടി ഒഴിച്ച് കുഴച്ചെടുക്കുക

ഇനി ഇത് ഉരുട്ടിയെടുത്ത് 2 പ്ലാസ്റ്റിക് ഷീറ്റില്‍ ഓയില്‍ തടവി അതിന്റ നടുവില്‍ വച്ച് ഒരു പ്ലേറ്റ് ഉപയോഗിച്ച് പ്രസ്സ് ചെയ്തു കൊടുക്കുക

പാനില്‍ എണ്ണ ചൂടാകുമ്പോള്‍ വറുത്തെടുക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News