ബിഹാറിന് പ്രത്യേക പദവി വേണമെന്ന ആവശ്യം ശക്തമാക്കി ജെഡിയു. പിന്നോക്ക വിഭാഗങ്ങളുടെ സംവരണം ഉയര്‍ത്തണം. ബിഹാറിന് പ്രത്യേക സാമ്പത്തിക പാക്കേജുംനല്‍കണമെന്നതാണ് ജെഡിയുവിന്റെ ആവശ്യം.
ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താനാണ് ജെഡിയു നീക്കം.
ALSO READ: മാമ്പഴ കൊതിയന്മാർക്ക് ഒരു സന്തോഷ വാർത്ത, സീസൺ കഴിഞ്ഞാലും മാമ്പഴം കേടാകാതെ കുറേകാലം സൂക്ഷിക്കാം
ദില്ലിയില്‍ ചേര്‍ന്ന ജെഡിയു എക്സിക്യുട്ടീവ് യോഗത്തിലാണ് തീരുമാനം. നിതീഷ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പാര്‍ട്ടി എംപിമാരും കേന്ദ്രമന്ത്രിമാരും പങ്കെടുത്തു.
നാളുകളായുള്ള സംസ്ഥാനത്തിന്റെ ആവശ്യമാണ് ഇപ്പോള്‍ പാര്‍ട്ടിയുടെ ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ വീണ്ടും ചര്‍ച്ചാ വിഷയമാക്കിയത്. സാമ്പത്തികമായും വികസനപരമായ മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന രീതിയില്‍ പരിഗണിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ ആവശ്യം ഉന്നയിക്കുന്നത്. ബിഹാറിന്റെ വളര്‍ച്ചാ പാതയുടെ ഗതി ഉയര്‍ത്താനും സംസ്ഥാനം നേരിടുന്ന വെല്ലുവിളികള്‍ മുന്നിലെത്തിക്കാനുമാണ് ഇത്തരമൊരു ആവശ്യമെന്നാണ് ജെഡിയുവിന്റെ ഒരു മുതിര്‍ന്ന നേതാവ് പ്രതികരിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here